2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

മുശാവറ യോഗ തീരുമാന പ്രകാരം സമസ്ത അറബിക് കോളേജ് ഭാരവാഹികളുടെ യോഗം വിളിച്ചു

  • സമസ്തയുടെ ആശയാദര്‍ശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന അറബിക് കോളേജ് ഭാരവാഹികളുടെ യോഗം സമസ്ത മുശാവറ പ്രകാരമാണ് ചേരുന്നത്‌
  • വാഫി, വഫിയ്യ സ്ഥാപന ഭാരവാഹികളുടെ യോഗം ഈ മാസം 27 ന്

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗ തീരുമാന പ്രകാരം സമസ്തയുടെ ആശയാദര്‍ശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന അറബിക് കോളേജ് ഭാരവാഹികളുടെയും മറ്റു സ്ഥാപന മേധാവികളുടെയും യോഗം ചേരുന്നു.

ഒന്നാം ഘട്ടമായി അറബിക് കോളജുകളുടെ യോഗമാണ് ചേരുക. ഈ മാസം 27 ന് രാവിലെ 11 മണിക്ക് ചേളാരി സമസ്ത മുഅല്ലിം ഓഡിറ്റോറിയത്തില്‍ വാഫി, വഫിയ്യ സ്ഥാപന ഭാരവാഹികളുടെ യോഗവും, 2022 ജൂലായ് 4 ന് രാവിലെ 11 മണിക്ക് ചെമ്മാട് ദാറുല്‍ ഹുദാ, കടമേരി റഹ്മാനിയ്യ അറബിക് കോളേജ് എന്നിവയുടെയും അവയുടെ സഹ സ്ഥാപനങ്ങളുടെയും മറ്റു സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഭാരവാഹികളുടെ യോഗവും, ജൂലായ് 13 ന് രാവിലെ 11 മണിക്ക് പട്ടിക്കാട് ജാമിഅ: നൂരിയ്യ: അറബിയ്യ ജൂനിയര്‍ കോളേജ്, നന്തി ദാറുസ്സലാം എന്നിവയുടെയും സഹ സ്ഥാപനങ്ങളുടെയും ഫാളില, ഫളീല തുടങ്ങിയ സ്ഥാപന ഭാരവാഹികളുടെയും യോഗവും ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ ചേരും.

മറ്റു സ്ഥാപന ഭാരവാഹികളുടെ യോഗ തിയ്യതി പിന്നീട് അറിയിക്കും. ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരും അഭ്യര്‍ത്ഥിച്ചു.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.