2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സമസ്തയുടെ സ്ഥാപനങ്ങള്‍ തട്ടിയെടുക്കാന്‍ അനുവദിക്കില്ല: എസ്.കെ.എസ്.എസ്.എഫ്

സമസ്തയുടെ സ്ഥാപനങ്ങള്‍ തട്ടിയെടുക്കാന്‍ അനുവദിക്കില്ല: എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: സമസ്തയുടെ തീരുമാനങ്ങള്‍ക്കു വിരുദ്ധമായി സ്ഥാപനങ്ങളെ കൈയിലൊതുക്കാനും ധിക്കാരപരമായ നീക്കങ്ങള്‍ നടത്താനുമുള്ള ചില തല്‍പര കക്ഷികളുടെ ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കുമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. വളാഞ്ചേരി മര്‍കസ് സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സ്ഥാപനമാണ്. അതിന്റെ നടത്തിപ്പിനു വേണ്ടി രൂപീകരിച്ച കമ്മിറ്റിയിലെ ചിലര്‍ അവിടെ സമസ്തയുടെ നിര്‍ദേശങ്ങള്‍ ലംഘിക്കാന്‍ ശ്രമിക്കുകയാണ്. ഇത് സുന്നി പ്രവര്‍ത്തകര്‍ അംഗീകരിക്കില്ല. സമസ്തയുടെ തീരുമാനത്തിനു വിരുദ്ധമായി അവിടെ ഒരു പ്രവര്‍ത്തനങ്ങളും നടക്കാന്‍ പാടില്ല. സമസ്തയുട കൂടെനിന്ന്, വഞ്ചകരായി പ്രവര്‍ത്തിക്കുന്നവരെ സംഘടനാ പ്രവര്‍ത്തകര്‍ തിരിച്ചറിയും.

സമസ്തയുടെ ഉപദേശ നിര്‍ദേശങ്ങള്‍ക്കും ആശയങ്ങള്‍ക്കും എതിരായി സ്ഥാപനങ്ങളെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന തല്‍പരകക്ഷികള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, സത്താര്‍ പന്തലൂര്‍, ഹബീബ് ഫൈസി കോട്ടോപാടം, ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, ബശീര്‍ അസ്അദി നമ്പ്രം, താജുദ്ദീന്‍ ദാരിമി പടന്ന, ആശിഖ് കുഴിപ്പുറം, ഒ.പി.എം അശ്‌റഫ് കുറ്റിക്കടവ്, അന്‍വര്‍ മുഹ്‌യുദ്ധീന്‍ ഹുദവി തൃശൂര്‍, ഇസ്മായില്‍ യമാനി മംഗലാപുരം, അനീസ് റഹ്മാന്‍ മണ്ണഞ്ചേരി, അബ്ദുല്‍ ഖാദര്‍ ഹുദവി പള്ളിക്കര, ത്വാഹ നെടുമങ്ങാട്, ശമീര്‍ ഫൈസി ഒടമല, ഡോ. കെ.ടി ജാബിര്‍ ഹുദവി, ജലീല്‍ ഫൈസി അരിമ്പ്ര, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി, ശഹീര്‍ അന്‍വരി പുറങ്ങ്, സി.ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, നാസിഹ് മുസ്‌ലിയാര്‍ ലക്ഷദ്വീപ്, സലീം റശാദി കൊളപ്പാടം, മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, മുജീബ് റഹ്മാന്‍ അന്‍സ്വരി നീലഗിരി, നൗഷാദ് ഫൈസി എം. കൊടക്, അബൂബക്കര്‍ യമാനി കണ്ണൂര്‍, സ്വാലിഹ് പി.എം കുന്നം, നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ, മുഹ്‌യുദ്ദീന്‍ കുട്ടി യമാനി പന്തിപ്പോയില്‍, റിയാസ് റഹ്മാനി മംഗലാപുരം, അനീസ് ഫൈസി മാവണ്ടിയൂര്‍, മുഹമ്മദ് ഫൈസി കജ, ഫാറൂഖ് ഫൈസി
മണിമൂളി, അലി വാണിമേല്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി റശീദ് ഫൈസി വെള്ളയിക്കോട് സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി അയ്യൂബ് മുട്ടില്‍ നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.