2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ആത്മീയ ശുദ്ധി നില നിര്‍ത്തി ജീവിതം സംശുദ്ധമാക്കുക : സയ്യിദ് മൂസ അല്‍ കാളിമി മലേഷ്യ

ആത്മീയ ശുദ്ധി നില നിര്‍ത്തി ജീവിതം സംശുദ്ധമാക്കുക : സയ്യിദ് മൂസ അല്‍ കാളിമി മലേഷ്യ

അജ്മാന്‍ : ആത്മീയ ശുദ്ധി നിലനിര്‍ത്തി അല്ലാഹുവിന്റെ പ്രീതിയിലായി ജീവിതം മുന്നോട്ട് കൊണ്ട് പോകണമെന്ന് ഇരിതാഖ് സെക്രട്ടറി ജനറല്‍ സയ്യിദ് മൂസ അല്‍ കാളിമി മലേഷ്യ. കേരള മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഭാഗ്യവാന്മാരാണ് സമസ്ത എന്ന ആത്മീയ പ്രസ്ഥാനത്തിന്റെ ഭാഗമായത് കൊണ്ട് തന്നെ ആത്മീയ ഉന്നതി കൈവരിച്ചവരാണെന്നും ഖുര്‍ആനിനെ അടുതറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎഇ സര്‍വ്വ കലാശാലയുടെ അഥിതിയായി എത്തിയ അദ്ദേഹത്തിന് അജ്മാന്‍ സത്യ ധാര സെന്ററില്‍ ഏര്‍പ്പെടുത്തിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരിതാഖ് അജ്മാന്‍ ചാപ്റ്റര്‍ ആക്റ്റിംഗ് പ്രസിഡന്റ് നൗഷാദലി ഫൈസി അദ്ധ്യക്ഷത വഹിച്ചു. സുന്നി സെന്റര്‍ പ്രസിഡന്റ് അലവികുട്ടി ഫൈസി ഉത്ഘാടനം ചെയ്തു. ഇരിതാഖ് ദേശീയ വര്‍ക്കിംഗ് ചെയര്‍മാന്‍ സയ്യിദ് ഷുഹൈബ് തങ്ങള്‍ ആദരിച്ചു സംസാരിച്ചു. മുഹമ്മദ് മദനി, സുലൈമാന്‍ ഹാജി ഷാര്‍ജ, മുനീര്‍ പൂവ്വം, റിയാസ് കാക്കയെങ്ങാട്, മുഹ്‌സിന്‍ വിളക്കോട്, സിദ്ധീഖ് മുണ്ടക്കുളം സംബന്ധിച്ചു അബ്ദുല്‍ റഹീം മുണ്ടക്കുളം സ്വാഗതവും മുഹമ്മദ് ബാവ നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.