സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തില്‍ മുസ്ലിംകള്‍ വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന പാലക്കാട് കേന്ദ്രീകരിച്ചു വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്താന്‍ ബുറൈദ സമസ്ത ഇസ്ലാമിക് സെന്റര്‍ തീരുമാനിച്ചു.
പാലക്കാട് ജില്ലയില്‍ കിഴക്കന്‍ മേഖലകളില്‍ ഉള്‍പ്പെടുന്ന പാലക്കാട്, ആലത്തൂര്,നെന്മാറ, വടക്കഞ്ചേരി പുതുക്കോട്, ചിറ്റൂര്, കുഴല്‍മന്ദം
എന്നീ മേഖലകളിലായി 175 ഓളം മദ്രസകളും പള്ളികളും സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടങ്ങളിലെ കുട്ടികള്‍ക്ക് ഉയര്‍ന്ന നിലയിലുള്ള മതപഠനത്തിനും മറ്റും മലബാര്‍ മേഖലകയാണ് ആശ്രയിക്കേണ്ടി വരുന്നത്. ഈ മേഖലയെ എന്നും അലട്ടിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം വേണ്ട രൂപത്തിലുള്ള ഒരു
മത ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ത്താന്‍ ഈ പ്രദേശത്തുകാര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.
തമിഴ്‌നാടിനോട്‌ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശങ്ങള്‍ സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെയധികം പിന്നോക്കം നില്‍ക്കുന്ന ഒരു മേഖല കൂടിയാണ്.
ഇവിടുത്തെ ദീനി സ്‌നേഹികളുടെ ചിരകാലാഭിലാഷമായ ദീനി സമുച്ചയത്തിന്റെ ആവശ്യത്തിലേക്കായി ചരപ്പറമ്പ് ദാറുറഹ്മ എഡ്യൂകേഷന്‍ കമ്മിറ്റി വാങ്ങിച്ച 54 സെന്റ് സ്ഥലത്ത് സമസ്തയുടെ നൂറാം വാര്‍ഷികത്തിന്റെ പ്രൊജക്റ്റ് എന്ന നിലയിലും സമസ്തയുടെ പ്രവര്‍ത്തനം ബുറൈദയില്‍ തുടങ്ങിയതിന്റെ രണ്ട് പതിറ്റാണ്ടു പിന്നിടുന്നതിന്റെ ഉപഹാരമായി ടകഇ ബുറൈദ യുമായി സഹകരിച്ചു ഒരു മത ഭൗതിക വിദ്യാഭ്യാസ സ്ഥാപനം പണിയാന്‍ തീരുമാനിച്ചിരിക്കുന്നു..
അതിന്റെ പ്രഖ്യാപനം കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ നിര്‍ഹവിച്ചു. ഈ മാസം അവസാനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങളുടെ നേതൃത്വത്തില്‍ അതിന്റെ കുറ്റിയടിക്കല്‍ തറക്കല്ലിടല്‍ കര്‍മ്മം നടക്കുന്നതാണ്….
സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കള്‍ സംബന്ധിക്കും. ഇത് സംബന്ധമായ മീറ്റിംഗ് സയ്യിദ് ജമലുല്ലൈലി തങ്ങളുടെ വീട്ടില്‍ ചേര്‍ന്നു…
സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, സയ്യിദ് അബ്ദുറഹ്മാന്‍ ജമലുല്ലൈലി, ഖാജാ മുഹമ്മദ് ദാരിമി, ഇസ്മായില്‍ ഹാജി ചാലിയം, ശിഹാബ് തലക്കട്ടൂര്‍, ഹൈദര്‍ ഹാജി കൊടിഞ്ഞി, ദാറുറഹ്മ കമ്മിറ്റി അംഗങ്ങളായ ശാഹുല്‍ ഹമീദ് ഫൈസി,ടി പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ പങ്കെടുത്തു…
Comments are closed for this post.