അമേരിക്കന്‍ സംരംഭകനും, ഇന്‍വെസ്റ്ററും, പ്രൊഗ്രാമറുമായ സാം ആള്‍ട്ട്മാന്‍ ലോകം മുഴുവന്‍ അത്ഭുതത്തോടെ വീക്ഷിച്ച ചാറ്റ് ജി.പി.ടിയുടെ നിര്‍മാതാവായ ഓപ്പണ്‍ എ.ഐ എന്ന കമ്പനിയുടെ സി.ഇ.ഒയാണ്. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌ക്കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ എ.ഐ എന്ന കമ്പനി ആള്‍ട്ട്മാനൊപ്പം ഇലോണ്‍ മസ്‌ക്ക്, ഇല്യ സുസ്റ്റ്‌സ്‌ക്കേവര്‍, ജെസീക്ക ലിവിങ്ങ്‌സണ്‍, പീറ്റര്‍ തെയില്‍, റേഡ് ഹോഫ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്ഥാപിച്ചത്.ചിക്കാഗോയിലെ ഇല്ലിനോയിസില്‍ ജനിച്ച ആള്‍ട്ട്മാന്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും 2005ല്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം സ്വന്തമാക്കി. ശേഷം ഗൂഗിളില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിട്ടാണ് അദേഹം തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് 2009ല്‍ ലോക്കേഷന്‍ ആസ്പദമാക്കി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് പ്ലാറ്റ്‌ഫോമായ ലൂപ്ട്ട് അദേഹം സ്ഥാപിച്ചു. മികച്ച അഭിപ്രായങ്ങള്‍ സ്വന്തമാക്കാന്‍ സ്ഥാപിച്ച ഈ സ്ഥാപനത്തെ 2012ല്‍ ഗ്രീന്‍ ഡോട്ട് കോര്‍പ്പറേഷന്‍ എന്ന കമ്പനി 43.4 മില്യണ്‍ യു.എസ്.ഡോളറിന് സ്വന്തമാക്കി. ഇതോടെ ആള്‍ട്ട്മാനെ ടെക്ക് ലോകം കൂടുതല്‍ ശ്രദ്ധിച്ച് തുടങ്ങി.
ചാറ്റ് ജി.പി.ടിയുടെ നിര്‍മാതാവായ ഓപ്പണ്‍ എ.ഐ കമ്പനി ആരംഭിക്കുന്നതിന് തൊട്ട് മുന്‍പ് അദേഹം വൈ കോംപിനേറ്റര്‍ എന്ന സ്റ്റാര്‍ട്ടപ്പിന് തുടക്കം കുറിച്ചു. ലോകമാകെ വലിയ ആരാധകരുളള സാമൂഹ്യ മാധ്യമ കൂട്ടായ്മയായ റെഡ്ഡിറ്റിന്റെ സി.ഇ.ഒ സ്ഥാനവും കുറഞ്ഞ കാലത്തേക്ക് അദേഹം അലങ്കരിച്ചിരുന്നു. 2014ല്‍ എട്ട് ദിവസത്തോളമാണ് അദേഹം റെഡ്ഡിറ്റിന്റെ സി.ഇ.ഒ സ്ഥാനത്തിരുന്നത്.
29 ബില്യണ്‍ യു.എസ് ഡോളര്‍ മൂല്യം കണക്കാക്കപ്പെടുന്ന ഓപ്പണ്‍ എ.ഐയുടെ സി.ഇ.ഒയായ ആള്‍ട്ടാമാന് പക്ഷേ ചാറ്റ് ജി.പി.ടിയിലോ ഡിജിറ്റല്‍ ഇമേജ് ക്രിയേറ്റിങ് ടൂളായ dall eയിലോ ഓഹരി ഉടമസ്ഥതയില്ല. 2015ലാണ് മസ്‌ക്ക്, ലിങ്കിഡിന്‍ സഹ സ്ഥാപകനായ റേഡ് ഹോഫ്മാന്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ആള്‍ട്ട്മാന്‍ ഓപ്പണ്‍ എ.ഐ സ്ഥീപിച്ചത്. എന്നാല്‍ 2018ല്‍ ചില തര്‍ക്കങ്ങളെത്തുടര്‍ന്ന് മസ്‌ക്ക് ഓപ്പണ്‍ എ.ഐ വിടുകയായിരുന്നു.സെലിബ്രിറ്റി നെറ്റ്‌വര്‍ത്തിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം 500 മില്യണ്‍ യു.എസ് ഡോളറാണ് സാം ആള്‍ട്ട്മാന്റെ സമ്പാദ്യം.
എയര്‍ പി.എന്‍.ബി, പിന്‍ട്രെസ്റ്റ്, സ്‌ട്രൈപ്പ്, റെഡ്ഡിറ്റ് എന്നീ കമ്പനികളിലും ആള്‍ട്ട്മാന് നിക്ഷേപമുണ്ട്.
Comments are closed for this post.