കൊച്ചി: കെ.എസ്.ആര്‍.ടി.സിയില്‍ എല്ലാ മാസവും 10ാം തിയ്യതിക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. സര്‍ക്കാര്‍ വേണ്ട സഹായം ചെയ്യണമെന്നും കെ.എസ്.ആര്‍.ടി.സിക്ക് നിഷേധിക്കാന്‍ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കെ.എസ്.ആര്‍.ടി.സി ശമ്പള വിതരണവുമായി ബന്ധപ്പെട്ട ഹരജികള്‍ തീര്‍പ്പാക്കിയാണ് കോടതി ഉത്തരവ്.
കെ.എസ്.ആര്‍.ടി.സിയുടെ ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ജീവനക്കാരുടെ ആവശ്യത്തില്‍ ഇടപെടാനാകില്ലെന്നും കെഎസ്ആര്‍ടിസി സര്‍ക്കാര്‍ വകുപ്പാക്കണമെന്ന ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
Comments are closed for this post.