ദുബൈ:ജോലിയില്ലെങ്കിലും യു.എ.ഇയില്‍ ശമ്പളം ലഭിക്കും. ജോലി നഷ്ടമായാലും മൂന്നു മാസം വരെ ശമ്പളം ലഭിക്കുന്ന പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയാണ് രാജ്യത്ത് നിലവില്‍ വരുന്നത്.മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഈ സാമൂഹിക സുരക്ഷാപദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.
യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ ലൈസന്‍സുള്ള രാജ്യത്തെ ഇന്‍ഷുറന്‍സ് കമ്പനികളായിരിക്കും തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് നടപ്പാക്കുക.
പുതിയ ജോലി കണ്ടെത്തുന്നതു വരെയുള്ള കാലയളവില്‍ ജീവനക്കാരുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് ഇത്തരമൊരു സാമൂഹിക സുരക്ഷാ പദ്ധതി നടപ്പാക്കുന്നത്.പദ്ധതിയില്‍ അംഗമായാല്‍ ശമ്പളത്തിന്റെ 60 ശതമാനം തുക ജോലി നഷ്ടമായാലും ലഭിക്കും. പരമാവധി മൂന്ന് മാസത്തേക്കോ അല്ലെങ്കില്‍ പുതിയ ജോലി ലഭിക്കുന്നതു വരെയോ ആണ് ഈ പരിരക്ഷ കിട്ടുക.
പരമാവധി 20,000 ദിര്‍ഹമാണ് ഒരു മാസം ലഭിക്കുക.ഇതിന്റെ ഗുണഭോക്താക്കള്‍ നിശ്ചിത തുക നല്‍കി ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരണം. ജോലിയില്‍ തുടര്‍ച്ചയായ 12 മാസമെങ്കിലും പൂര്‍ത്തിയായവര്‍ക്കാണ് പരിരക്ഷ. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്ന ദിവസം മുതലായിരിക്കും കാലാവധി കണക്കാക്കുന്നത്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പദ്ധതിയില്‍ ചേരാന്‍ കഴിയും.എന്നാല്‍ അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചുവിടപ്പെട്ടവര്‍, മറ്റു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവര്‍ക്ക് പരിരക്ഷ ഉണ്ടാവില്ല.
യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കാത്ത കമ്പനികളിലെ ജോലിയുടെ പേരിലോ മറ്റോ ഇന്‍ഷുറന്‍സ് തുക നേടിയെടുക്കാന്‍ ശ്രമിച്ചാല്‍ കടുത്ത ശിക്ഷാ നടപടികള്‍ ഉണ്ടാവും. സ്വന്തമായി ബിസിനസുകള്‍ നടത്തുന്നവര്‍ക്കും നിക്ഷേപകര്‍ക്കും ഈ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ സാധിക്കില്ല. പദ്ധതി പുതുവര്‍ഷത്തില്‍ നിലവില്‍ വരുമെന്ന് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രി ഡോ. അബ്ദുറഹിമാന്‍ അല്‍ അവാര്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments are closed for this post.