2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

സാലറി ചലഞ്ചിന് ഉത്തരവായി;തിരികെ നല്‍കുന്നത് പരാമര്‍ശമില്ല

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തിനായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിന് സാലറി ചലഞ്ച് ഉത്തരവിറങ്ങി. ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

ആറു ദിവസത്തെ ശമ്പളം ഏപ്രില്‍ മുതല്‍ മെയ് വരെ അഞ്ചു മാസത്തേക്ക് മാറ്റിവെക്കുമെന്ന് പറയുന്ന ഉത്തരവില്‍ ഈ തുക എപ്പോള്‍ തിരികെ നല്‍കുമെന്ന് പരാമര്‍ശമില്ല.

20000രൂപയില്‍ താഴെ ശമ്പളം ഉള്ളവര്‍ക്കും നേരത്തേ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്ത ജീവനക്കാര്‍ക്കും സാലറി ചലഞ്ച് ബാധകമായിരിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News