2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ശക്തി മില്‍സ് കൂട്ടബലാത്സംഗം: മൂന്ന് പ്രതികളുടെ വധശിക്ഷ ബോംബെ ഹൈക്കോടതി റദ്ദാക്കി

മുംബൈ: മഹാരാഷ്ട്രയിലെ ശക്തിമില്‍സ് കൂട്ടബലാത്സംഗ കേസില്‍ മൂന്ന് പ്രതികളുടെ വധശിക്ഷ ബോംബെ ഹൈക്കോടതി റദ്ദാക്കി.
പ്രതികളുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു. പ്രതികളായ വിജയ് മോഹന്‍ ജാദവ്, മുഹമ്മദ് കാസിം ഷെയ്ഖ് ബംഗാളി, മുഹമ്മദ് സലീം അന്‍സാരി എന്നിവരുടെ വധശിക്ഷയാണ് റദ്ദാക്കിയത്.

‘ശക്തി മില്‍സ് കൂട്ടമാനഭംഗക്കേസ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ചതാണ്. ബലാത്സംഗത്തിന് ഇരയായയാള്‍ ശാരീരികമായി മാത്രമല്ല മാനസികമായും കഷ്ടപ്പെടുന്നു. അത് മനുഷ്യാവകാശ ലംഘനമാണ്. പക്ഷേ ജനരോഷം മാത്രം കണക്കിലെടുക്കാനാവില്ല. വധശിക്ഷ അപൂര്‍വ്വമാണ്. അതൊരിക്കലും ജനരോഷത്തിന്റെ അടിസ്ഥാനത്തിലാകരുത്’- ഹൈക്കോടതി ബെഞ്ച് പ്രസ്താവിച്ചു.

2013 ഓഗസ്റ്റിലാണ് മുംബൈയില ശക്തിമില്‍സ് പരിസരത്തുവെച്ച് ഫോട്ടോ ജേണലിസ്റ്റായ യുവതിയെ പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തത്. ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ കെട്ടിയിട്ട ശേഷം ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

2013 ജൂലൈ മാസത്തില്‍ ടെലിഫോണ്‍ ഓപ്പറേറ്ററായ മറ്റൊരു പെണ്‍കുട്ടിയെയും പ്രതികള്‍ ഇതേ സ്ഥലത്ത് വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയിരുന്നു.രണ്ട് കേസുകളിലും സമാന്തരമായാണ് വിചാരണ നടന്നത്. ഒരേ ദിവസം തന്നെ രണ്ട് കേസുകളിലും വിധി പുറപ്പെടുവിക്കുകയും ചെയ്തു.

അന്ന് സെഷന്‍സ് കോടതി പ്രിന്‍സിപ്പല്‍ ജഡ്ജായിരുന്ന ശാലിനി ഫന്‍സല്‍കര്‍ ജോഷി പ്രൊസിക്യൂഷന്‍ വാദം അംഗീകരിക്കുകയും പ്രതികള്‍ക്ക് വധശിക്ഷ വിധിക്കുകയുമായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.