പാലക്കാട്: പത്തുവര്‍ഷമായി ഒരുവിളിപ്പാടകലെ സ്വന്തം മകളുണ്ടായിട്ടും അറിയാതെ പോയ മാതാപിതാക്കള്‍ അവസാനം അവളെ കാണാനെത്തി. 10 വര്‍ഷമായി ഭര്‍ത്താവ് റഹ്‌മാന്റെ മുറിയില്‍ ഒളിച്ചുതാമസിച്ച സജിതയുടെ മാതാപിതാക്കളാണ് ഇവര്‍ താമസിക്കുന്ന വാടകവീട്ടിലെത്തിയത്. 10 വര്‍ഷം മുന്‍പ് കാണാതായ മകള്‍ ജീവിച്ചിരിപ്പുണ്ടെന്ന് മാതാപിതാക്കളായ ശാന്തയും വേലായുധനും ഇന്നലെയാണ് അറിഞ്ഞത്.
മൂന്നുമാസം മുന്‍പാണ് സജിതയും റഹ്‌മാനും ഇവിടേക്ക് താമസം മാറിയത്. ഇതിനു പിന്നാലെ മാതാപിതാക്കള്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നതായും സജിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അയിലൂര്‍ സ്വദേശിയായ റഹ്‌മാന്‍, കാമുകിയായ സജിതയെ 10 കൊല്ലമാണ് സ്വന്തം വീട്ടില്‍ ആരുമറിയാതെ ഒളിപ്പിച്ചു താമസിപ്പിച്ചത്. മൂന്നു മാസം മുമ്പ് വീട് വിട്ടിറങ്ങിയ റഹ്‌മാനെ കഴിഞ്ഞ ദിവസം സഹോദരന്‍ യാദൃശ്ചികമായി കണ്ടെത്തിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. തുടര്‍ന്ന് റഹ്‌മാന്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ പോലീസ് സംഘം കണ്ടത് 10 വര്‍ഷം മുമ്പ് കാണാതായ സജിത എന്ന യുവതിയെയായിരുന്നു.
Comments are closed for this post.