2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

വിവാഹത്തെച്ചൊല്ലി തര്‍ക്കം: യുവതിയെ ഓടുന്ന കാറില്‍ നിന്ന് തള്ളിയിട്ടു; സുഹൃത്ത് പിടിയില്‍

തൃശൂര്‍: തൃശൂര്‍ കുന്നംകുളത്ത് ഓടുന്ന കാറില്‍ നിന്ന് യുവതിയെ തള്ളിയിട്ടു. തലയ്ക്ക് പരുക്കേറ്റ മുനമ്പം സ്വദേശിയായ യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയെ തള്ളിയിട്ട സുഹൃത്ത് കാവീട് സ്വദേശി അര്‍ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

രാവിലെ ഏഴരയോടെ കുന്നംകുളം നഗരത്തില്‍ വെച്ചായിരുന്നു സംഭവമുണ്ടായത്.

ഇരുവരും കാറില്‍ ഒരുമിച്ചാണ് നഗരത്തിലെത്തിയത്. കാറില്‍ നിന്നും ഇറങ്ങിയ യുവതി അര്‍ഷാദുമായി സംസാരിച്ചു. തുടര്‍ന്ന് യുവതി കാറിലേക്ക് കയറുന്നതിനിടെ കാര്‍ ഓടിച്ചുപോയി. കാറിന്റെ ഡോറില്‍ തൂങ്ങിക്കിടന്ന യുവതിയെ താഴെയിടാനായി കാറിന്റെ വേഗം കൂട്ടുകയും കുറയ്ക്കുകയും ചെയ്തു. തുടര്‍ന്ന് യുവതി തെറിച്ച് റോഡില്‍ വീണ് തലയ്ക്ക് പരുക്കേറ്റുവെന്നും പൊലിസ് പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.