2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

‘തന്റെ പ്രസംഗം വളച്ചൊടിച്ചു’ തെറ്റായി വ്യാഖ്യാനിക്കാനിടയായതില്‍ ഖേദമുണ്ടെന്ന് സജി ചെറിയാന്‍

തിരുവനന്തപുരം: ഭരണഘടനയുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍. ഭരണഘടനയുടെ അന്തഃസത്ത തകര്‍ന്നുവെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞു.

തന്റെതായ ശൈലിയില്‍ പറയാന്‍ ശ്രമിക്കുകയായിരുന്നു. വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു. തെറ്റായി വ്യാഖ്യാനിക്കാന്‍ ഇടയായതില്‍ ദുഃഖവും ഖേദവും രേഖപ്പെടുത്തുന്നുവെന്ന് സജി ചെറിയാന്‍ പറഞ്ഞു. ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം പരാമര്‍ശിച്ചത്.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വിഷയം ഉന്നയിച്ചപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി.താനുള്‍പ്പെടുന്ന പ്രസ്ഥാനം ഭരണഘടനയെയും അതില്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള മൂല്യങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മുന്‍പന്തിയിലാണെന്നും സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.