2023 November 30 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം’; മുന്നണി മാറില്ലെന്ന് സാദിഖലി തങ്ങള്‍

   

വയനാട്: മുസ്ലീം ലീഗ് മുന്നണി മാറുന്നെന്ന് അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മുസ്ലീം ലീഗിന് മുന്നണി മാറേണ്ട സാഹചര്യമില്ലെന്നും സുല്‍ത്താന്‍ ബത്തേരിയില്‍ ലീഗ് ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

യുഡിഎഫിനെ ശക്തിപ്പെടുത്തുകയെന്നതാണ് ലക്ഷ്യം ഒരിഞ്ചു പോലും ലീഗ് അതില്‍ നിന്നും മാറിയിട്ടില്ല. ബാങ്കിന്റെ വാതിലില്‍ കൂടി മുന്നണി മാറേണ്ട സാഹചര്യമില്ല. മുന്നണി മാറാന്‍ ആലോചിക്കുന്നെങ്കില്‍ അത് തുറന്നു പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നണി മാറേണ്ടതായ ഒരു കാര്യവും ഇപ്പോഴില്ല, മുന്നണി ബന്ധം ഉറപ്പിക്കാനുള്ള നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്. ആരെങ്കിലും വെള്ളം അടുപ്പത്ത് വെച്ചിട്ടുണ്ടെങ്കില്‍ ആ തീ കത്താന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം, മുസ്ലിം ലീഗ് മുന്നണി മാറുന്നു എന്നത് മാധ്യമ സൃഷ്ടിയാണെന്നും യു.ഡി.എഫും ലീഗും തമ്മിലുള്ളത് പൊക്കിള്‍കൊടി ബന്ധമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം’; മുന്നണി മാറില്ലെന്ന് സാദിഖലി തങ്ങള്‍


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.