2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സാദിഖലി ശിഹാബ് തങ്ങള്‍ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍; തീരുമാനം ഉന്നതാധികാര സമിതി യോഗത്തില്‍

   

മലപ്പുറം: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾസാദിഖലി ശിഹാബ് തങ്ങള്‍ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍. മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. ദേശീയ അധ്യക്ഷന്‍ കെ.എം.ഖാദര്‍ മൊയ്തീനാണ് പ്രഖ്യാപനം നടത്തിയത്. ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ് ലീഗിന് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടി വന്നത്.

ജീവിത രേഖ

പി.എം.എസ്.എ പൂക്കോയ തങ്ങളുടേയും ഖദീജ ഇമ്പിച്ചി ബീവിയുടേയും മകനായി 1964ല്‍ ജനിച്ചു.എസ്.കെ.എസ്.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡണ്ട്
മുസ്ലിം യൂത്ത് ലീഗ് മുൻ സംസ്ഥാന പ്രസിഡന്റ്,പട്ടിക്കാട് ജാമിഅ നൂരിയ ജനറൽ സെക്രട്ടറി,വളവന്നൂർ ബാഫഖി യതീംഖാന പ്രസിഡണ്ട്,
പൊന്നാനി മഊനത്തുൽ ഇസ്ലാം സഭ വൈസ് പ്രസിഡണ്ട്, എരമംഗലം ദാറുസ്സലാമത്ത് ഇസ്ലാമിക് കോംപ്ലക്സ് പ്രസിഡണ്ട്, കാടഞ്ചേരി നൂറുൽ ഹുദാ ഇസ്ലാമിക് കോളജ് പ്രസിഡണ്ട്, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട്,സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോർഡ് നിർവ്വാഹക സമിതി അംഗം,
കോഴിക്കോട് ഇസ്ലാമിക് സെന്റർ ചെയർമാൻ,പെരുമണ്ണ പുത്തൂർമഠം ജാമിഅ ബദരിയ്യ ഇസ്ലാമിയ്യ പ്രസിഡണ്ട്, പേരാമ്പ്ര ജബലുന്നൂർ ഇസ്ലാമിക് കോളേജ് പ്രസിഡണ്ട്, കിഴിശ്ശേരി മുണ്ടംപറമ്പ് റീജിയണൽ ആർട്‌സ് ആന്റ് സയൻസ് കോളേജ് (നാഷ്ണൽ എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ്) ചെയർമാൻ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.