ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. സോണിയാ ഗാന്ധിയല്ല, വസുന്ധര രാജെയാണ് ഗെലോട്ടിന്റെ നേതാവെന്ന് സച്ചിന്‍ ആരോപിച്ചു.
ധോല്‍പൂരില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടതിനു ശേഷം അദ്ദേഹത്തിന്റെ നേതാവ് സോണിയ ഗാന്ധിയല്ല, വസുന്ധര രാജെയാണെന്ന് തനിക്ക് തോന്നിയെന്നാണ് സച്ചിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. തന്റെ സര്‍ക്കാരിനെ താഴേയിറക്കാന്‍ ബി.ജെ.പി ശ്രമിച്ചുവെന്ന് അദ്ദേഹം പറയുന്നു. അതേസമയം തന്നെ ഒരു ബി.ജെ.പി നേതാവ് സര്‍ക്കാരിനെ രക്ഷിക്കാന്‍ സഹായിച്ചുവെന്നും അദ്ദേഹം പറയുന്നു. ഈ വൈരുദ്ധ്യം ഗെലോട്ട് വിശദീകരിക്കണം സച്ചിന്‍ പറഞ്ഞു.

ബി.ജെ.പി. ഭരണകാലത്ത് സംസ്ഥാനത്ത് നിരവധി അഴിമതികള്‍ നടന്നിരുന്നു. അത് അന്വേഷിക്കാന്‍ ഗെഹ്‌ലോത്ത് തയ്യാറാവുന്നില്ല. ഇത് വസുന്ധര രാജെയുമായുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്നാണ് സച്ചിന്‍ ആരോപിക്കുന്നത്. സംസ്ഥാനത്ത് നേതൃമാറ്റം അനിവാര്യമാണെന്നും സച്ചിന്‍ ആവര്‍ത്തിച്ചു.
ഇതിനിടെ സംസ്ഥാനത്ത് സ്വന്തം നിലയില്‍ സച്ചിന്‍ ജന്‍ സംഘര്‍ഷ് യാത്ര പ്രഖ്യാപിച്ചു. മെയ് 11 മുതല്‍ അജ്മീറില്‍ നിന്ന് ആരംഭിക്കുന്ന യാത്ര അഞ്ച് ദിവസം നീണ്ടുനില്‍ക്കും. ജയ്പൂരിലാണ് അഴിമതി വിരുദ്ധ യാത്ര അവസാനിക്കുക.
sachin-pilot’s-all-out-attack-on-ashok-gehlot
Comments are closed for this post.