തിരുവനന്തപുരം: സാബു തോമസിന് തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സർവകലാശാല വിസിയായി താത്കാലിക ചുമതല നൽകി. താത്കാലിക വി.സി നിയമത്തിനുള്ള സര്‍ക്കാര്‍ നിര്‍ദേശം ഗവര്‍ണര്‍ തള്ളിയാണ് സാബു തോമസിന് അഡീഷണൽ ചുമതല നൽകിയത്. സാബു തോമസ് നിലവിൽ എംജി യൂണിവേഴ്സിറ്റി വി.സിയാണ്. അധിക ചുമതലയായാണ് മലയാളം സർവകലാശാല വിസി സ്ഥാനം നൽകിയത്.
മലയാളം സർവകലാശാല വി.സി യായിരുന്ന ഡോ അനിൽ വള്ളത്തോൾ കാലാവധി പൂർത്തിയാക്കിയ ഒഴിവിലാണ് സാബു തോമസിന് ചുമതല നൽകിയത്. തിങ്കളാഴ്ച സാബു തോമസ് ചുമതലയേല്‍ക്കും.
Comments are closed for this post.