
ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു പുനഃപരിശോധന ഹര്‍ജികള്‍ സുപ്രിം കോടതി ചൊവ്വാഴ്ച പരിഗണിക്കും. നാളെ വൈകീട്ട് മൂന്നുമണിക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. ജഡ്ജിമാരുടെ ചേംബറില്‍ വച്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. തുറന്ന കോടതിയില്‍ ഹര്‍ജികള്‍ പരിഗണിക്കുക.
48 ഹര്‍ജികളാണ് നാളെ പരിഗണിക്കുക. ഇതിനു പുറമേ ശബരിമല വിഷയത്തില്‍ റിട്ട് ഹര്‍ജികള്‍ നാളെ പരിഗണിക്കും. രഞ്ജന്‍ ഗൊഗോയ് ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.