2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ശബരിമല സ്ത്രീ പ്രവേശനം: പന്തളം കൊട്ടാരം പുനഃപരിശോധന ഹരജി നല്‍കും

പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രിം കോടതി വിധിക്കെതിരേ പന്തളം കൊട്ടാരം പുനഃപരിശോധന ഹരജി നല്‍കും. ഇക്കാര്യത്തില്‍ കൂടുതല്‍ നിയമോപദേശം തേടും. വിധി പുറപ്പെടുവിച്ച ബെഞ്ചിനെ തന്നെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ഇതിനു സാധ്യമല്ലെങ്കില്‍ ഭരണഘടന ഫുള്‍ ബെഞ്ചില്‍ ഹരജി നല്‍കുമെന്നും പന്തളം കൊട്ടാരം നിര്‍വാഹക സമിതി സെക്രട്ടറി നാരായണ വര്‍മ അറിയിച്ചു.

ശബരിമലയിലെ വിധിയില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കൊട്ടാരത്തില്‍വച്ചു നടന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കരുതെന്നായിരുന്നു പന്തളം കൊട്ടാരം സുപ്രിം കോടതിയില്‍ വാദിച്ചത്. വിധി മറികടക്കുന്നതിനായി നിയമനിര്‍മാണത്തിന് രാഷ്ട്രപതിയെയും കേന്ദ്രസര്‍ക്കാരിനെയും സമീപിക്കുമെന്നും പന്തളം കൊട്ടാരം നിര്‍വാഹക സമിതി സെക്രട്ടറി അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.