
ജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കം വരാത്ത ബ്രാഞ്ചിലേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്
കൊച്ചി: ശബരിമല ദര്‍ശനത്തിന് വരികയും വിവാദമുണ്ടാക്കുകയും ചെയ്ത തങ്ങളുടെ ജീവനക്കാരി രഹ്ന മനോജിനെ ബി.എസ്.എന്‍.എല്‍ സ്ഥലം മാറ്റി. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ബി.എസ്.എന്‍.എല്ലിന്റെ തീരുമാനം. ഇതിനു മുന്നോടിയായി പ്രാഥമിക നടപടിയെന്ന നിലയിലാണ് രഹ്ന മനോജിനെതിരേയുള്ള സ്ഥലം മാറ്റം.
കൊച്ചി ബോട്ട് ജെട്ടി ശാഖയില്‍ ടെലിഫോണ്‍ മെക്കാനിക്കായി ജോലി ചെയ്തിരുന്ന രഹ്നയെ ജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കം വരാത്ത വിഭാഗത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. ബി.എസ്.എന്‍.എല്‍ രവിപുരം ബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
Also Read: ആരാണ് ഈ രഹ്ന മനോജ്???
ശബരിമല വിഷയത്തില്‍ രഹ്ന മനോജിന്റെ വിവാദ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ ബി.എസ്.എന്‍എല്‍ സൈബര്‍ സെല്ലിന് കത്ത് നല്‍കിയിട്ടുണ്ട്. കൂടാതെ ഇവര്‍ക്കെതിരായ പോലിസ് കേസും ബി.എസ്.എന്‍.എല്ലിന്റെ ആഭ്യന്തര അന്വേഷണപരിധിയില്‍ വരും. ഈ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാവും രഹ്നയ്ക്കെതിരായ ബി.എസ്.എന്‍.എല്ലിന്റെ തുടര്‍നടപടികള്‍.
Comments are closed for this post.