പത്തനംതിട്ട: ശബരിമല വിമാനത്താവളം സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്.
ചെറുവള്ളി എസ്റ്റേറ്റിന് പുറത്തുനിന്ന് 307 ഏക്കര്‍ ഏറ്റെടുക്കും. 3500 മീറ്റര്‍ റണ്‍വേ അടക്കം വിപുലമായ മാസ്റ്റര്‍ പ്ലാന്‍ ആണ് തയ്യാറാക്കുന്നത്.
കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ രണ്ട് കോടി രൂപ വിമാനത്താവളം പദ്ധതിക്കായി നീക്കിവെച്ചിരുന്നു. പദ്ധതിക്ക് കേന്ദ്ര പാര്‍ലമെന്ററി സമിതിയുടെ അടക്കം അംഗീകാരം ലഭിച്ചിരുന്നു. മണിമല വില്ലേജിലാണ് വിമാനത്താവളത്തിന്റെ പ്രധാന നിര്‍മിതികള്‍ വരുന്നത്. ഇവിടം പരിസ്ഥിതി ലോല മേഖല ആയതിനാല്‍ കേന്ദ്ര പരിസ്ഥിതി, വനം വ്യോമമന്ത്രാലയങ്ങളുടെ അനുമതി വേണ്ടിവരും.
അതേസമയം ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട ഉടമസ്ഥാവകാശ തര്‍ക്കം ഇപ്പോഴും കോട്ടയം പാലാ കോടതിയുടെ പരിഗണനയിലാണ്.
Comments are closed for this post.