പത്തനംതിട്ട: ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് കൂടുതല്‍ ഇളവുകള്‍. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിങ് വേണ്ട. 18 വയസിന് താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഐ ഡി കാര്‍ഡ് ഉപയോഗിച്ച് വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാം. പത്ത് വയസിന് താഴെ പ്രായമുള്ളവര്‍ക്ക് ആര്‍ ടി പി സി ആര്‍ പരിശോധന വേണ്ട. മറ്റുള്ളവര്‍ ആര്‍ ടിപി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ കരുതണം.
ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
അതേസമയം ശബരിമല തീര്‍ഥാടനം പ്രമാണിച്ച് കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള കെഎസ്ആര്‍ ടി സി സര്‍വീസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിച്ചു.
Comments are closed for this post.