2021 December 07 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സാഫ് കപ്പില്‍ ഇന്ത്യക്ക് സമനിലത്തുടക്കം; പിടിച്ചുകെട്ടി ബംഗ്ലാദേശ്

മാലിദ്വീപ്:  സാഫ് കപ്പില്‍ ഇന്ത്യക്ക് സമനിലത്തുടക്കം. മാലിദ്വീപില്‍ അരങ്ങേറിയ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ബംഗ്ലാദേശ് ഇന്ത്യയെ സമനിലയില്‍ പിടിച്ചുകെട്ടി. മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതമാണ് നേടിയത്.

മാലിദ്വീപ് നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആധിപത്യം ഇന്ത്യക്കായിരുന്നു. 26ാം മിനിറ്റില്‍ ഇന്ത്യ മുന്നിലെത്തി. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. ഉദാന്ത സിങ്ങാണ് ഗോളിന് വഴിയൊരുക്കി. തുടര്‍ന്ന്
ആക്രമണ ശൈലി മാറ്റി്. എന്നാല്‍ ഫിനിഷിങില്‍ അമ്പേ പരാജയമായി.

രണ്ടാം പകുതിയില്‍ ബംഗ്ലാദേശ് പത്ത് പേരിലേക്ക് ചുരുങ്ങി. ബിശ്വനാഥ് ഘോഷ് ചുവപ്പുകാര്‍ഡ് കണ്ടുമടങ്ങി. എങ്കിലും ഇന്ത്യയെ 75ാം മിനിറ്റില്‍ മുള്‍മുനയിലാക്കി ആഗോള്‍ വന്നു.
കോര്‍ണര്‍ കിക്കില്‍ ബംഗ്ലാദേശ് ഒപ്പത്തിനൊപ്പമായി. 18 വയസ് മാത്രം പ്രായമുള്ള പ്രതിരോധതാരം യാസിന്‍ അറഫാത്താണ് സമനില ഗോള്‍ നേടിയത്. പിന്നീട് ഇന്ത്യക്ക് കാര്യമായ നേട്ടം കണ്ടെത്താനായില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.