2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ബ്രിട്ടനിലെ ഡയമണ്ട് തിരിച്ചുകിട്ടുന്നതിന് പ്രചാരണം ശക്തമാക്കി ദക്ഷിണാഫ്രിക്ക

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മരണത്തിനു പിന്നാലെ ബ്രിട്ടനിലെ ഡയമണ്ട് തിരിച്ചുകിട്ടുന്നതിന് പ്രചാരണം ശക്തമാക്കി ദക്ഷിണാഫ്രിക്ക. ബ്രിട്ടീഷുകാര്‍ കടത്തിക്കൊണ്ടുപോയ ലോകത്തിലെ ഏറ്റവും വലിയ ക്ലിയര്‍ കട്ട് ഡയമണ്ടായ കള്ളിനന്‍-1 വീണ്ടെടുക്കാനാണ് കാംപയിന്‍. ഗ്രേറ്റ് സ്റ്റാര്‍ ഓഫ് ആഫ്രിക്ക എന്ന പേരിലാണ് ഈ വജ്രം അറിയപ്പെടുന്നത്.

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കൈവശമുള്ള വിലപിടിപ്പുള്ള വജ്രങ്ങള്‍ തിരിച്ചുകിട്ടണമെന്ന് വിവിധ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 1905ലാണ് ദക്ഷിണാഫ്രിക്കയില്‍നിന്ന് കള്ളിനന്‍-1 ഖനനം ചെയ്‌തെടുത്തത്. കോളനിവാഴ്ച കാലത്താണ് വജ്രം ബ്രിട്ടീഷ് രാജകുടുംബം കടത്തിക്കൊണ്ടുപോയത്. രത്‌നം തിരികെലഭിക്കാനായി ദക്ഷിണാഫ്രിക്കന്‍ ആക്റ്റിവിസ്റ്റുകളുടെ നേതൃത്വത്തില്‍ ചെയ്ഞ്ച്.ഓര്‍ഗില്‍ ഓണ്‍ലൈന്‍ പരാതി പ്രചരിക്കുന്നുണ്ട്. ആയിരക്കണക്കിന് ആളുകള്‍ ഇതില്‍ പങ്കുചേര്‍ന്നു.

രാജകുടുംബത്തിന്റെ ചെങ്കോലിലാണ് 53.2 കാരറ്റുള്ള ഈ വജ്രം പതിച്ചിട്ടുള്ളത്. ലണ്ടനിലെ ഒരു ടവറിലുള്ള ജുവല്‍ഹൗസില്‍ ഇത്തരത്തില്‍ വിലമതിക്കാനാവാത്ത നിരവധി വജ്രങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. ബ്രിട്ടന്‍ വരുത്തിയ എല്ലാ നഷ്ടങ്ങള്‍ക്കും പരിഹാരം നല്‍കണമെന്നും ബ്രിട്ടന്‍ കടത്തിക്കൊണ്ടുപോയ സ്വര്‍ണവും വജ്രങ്ങളും തിരികെ നല്‍കണമെന്നും ദക്ഷിണാഫ്രിക്കന്‍ എം.പി ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.