ഉക്രൈനില്‍ പ്രസവ ആശുപത്രിക്ക് നേരെ റഷ്യ ഷെല്ലാക്രമണം നടത്തിയെന്ന 'തെറ്റായ വിവരങ്ങള്‍' പ്രചരിപ്പിച്ചതിനാണ് ശിക്ഷ
മോസ്‌കോ: ഉക്രെയ്‌നിലെ മോസ്‌കോയുടെ സൈനിക ആക്രമണത്തെക്കുറിച്ച് ‘തെറ്റായ വിവരങ്ങള്‍’ പ്രചരിപ്പിച്ചതിന് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ അലക്‌സാണ്ടര്‍ നെവ്‌സോറോവിനെ റഷ്യന്‍ കോടതി എട്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. റഷ്യ പിടിച്ചടക്കിയ തെക്കന്‍ ഉക്രൈനിലെ തുറമുഖ നഗരമായ മരിയുപോളിലെ ഒരു പ്രസവ ആശുപത്രിക്ക് നേരെ റഷ്യന്‍ സൈന്യം ബോധപൂര്‍വം ഷെല്ലാക്രമണം നടത്തിയെന്ന് നെവ്‌സോറോവ് കുറ്റപ്പെടുത്തിയിരുന്നു.
യുദ്ധത്തെ വിമര്‍ശിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കി റഷ്യ അടുത്തിടെ നിയമനിര്‍മാണം നടത്തിയിരുന്നു. ഇതിനു ശേഷമുള്ള ഉയര്‍ന്ന തലത്തിലുള്ള വിധികളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണിത്. പ്രതിപക്ഷ കൗണ്‍സിലര്‍ ഇല്യ യാഷിന്‍ ഉള്‍പ്പെടെ നിരവധി രാഷ്ട്രീയക്കാരും പൊതുപ്രവര്‍ത്തകരും പുതിയ നിയമപ്രകാരം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. യാഷിന് എട്ടര വര്‍ഷമാണ് തടവ്.
ഷെല്ലാക്രമണത്തില്‍ പരുക്കേറ്റ സാധാരണക്കരുടെ ‘തെറ്റായ ചിത്രങ്ങള്‍’ ഉപയോഗിച്ച് മനഃപൂര്‍വ്വം ‘തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍’ പ്രസിദ്ധീകരിച്ചുവെന്ന് കോടതി കണ്ടെത്തി. ഒമ്പത് വര്‍ഷത്തെ തടവാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്. നേരത്തേ റഷ്യ വിട്ടുപോയ നെവ്‌സോറോവ് വിചാരണയ്ക്ക് ഹാജരയിരുന്നില്ല. നെവ്‌സോറോവ് മുന്‍ പാര്‍ലമെന്റ് അംഗമാണ്. അദ്ദേഹത്തിന്റെ ജനപ്രിയ യൂ ട്യൂബ് ചാനലിന് ഏകദേശം 20 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരുണ്ട്.
Comments are closed for this post.