2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പഴകിയ ഉരുളക്കിഴങ്ങില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചു; ഒരു കുടുംബത്തിലെ നാല് പേര്‍ മരണപ്പെട്ടു

മോസ്‌കോ: പഴകി ചീഞ്ഞ ഉരുളക്കിഴങ്ങില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു.തണുപ്പുകാലത്തേക്ക് ഉപയോഗിക്കുന്നതിനായി വീട്ടിലെ ചെറിയ മുറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ഉരുളക്കിഴങ്ങില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച്
മിഖായേല്‍ ചെലിഷേവ്(42),ഭാര്യ അനസ്താസിയ(38),മക്കളായ മതന്‍ ജോര്‍ജി (18), അനസ്താസിയയുടെ മാതാവ് ഇറൈഡ എന്നിവരാണ് മരണപ്പെട്ടത്.റഷ്യയിലെ കസാനിനടുത്തുള്ള ലൈഷെവോയിലാണ് ദാരുണസംഭവം.

പച്ചക്കറി എടുക്കാനായി ആദ്യം കയറിയത് ഗൃഹനാഥനായ മിഖായേല്‍ ചെലിഷേവ്(42) ആണ്. അറിയപ്പെടുന്ന നിയമ പ്രഫസറായ അദ്ദേഹം അറയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന ഉരുളക്കിഴങ്ങളില്‍നിന്ന് വിഷവാതകം ശ്വസിച്ച് ബോധരഹിതനായി. വൈകാതെ തന്നെ അദ്ദേഹം മരണത്തിന് കീഴടങ്ങിയതായും പൊലീസ് അറിയിച്ചു. മിഖായേല്‍ തിരികെ വരാത്തതിനെ തുടര്‍ന്ന് തിരഞ്ഞു പോയതാണ് ഭാര്യ അനസ്താസിയ(38). ഇവര്‍ക്കും ഇതേ അനുഭവം തന്നെയുണ്ടായി.

മാതാപിതാക്കള്‍ ഏറെ നേരമായിട്ടും പുറത്തേക്ക് വരാത്തതില്‍ പരിഭ്രമിച്ച് അവിടേക്ക് പോയ മതന്‍ ജോര്‍ജിക്കും (18) മരണം സംഭവിച്ചു. മുറിക്കുള്ളില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് മനസ്സിലാക്കിയ അനസ്താസിയയുടെ മാതാവ് ഇറൈഡ അയല്‍വാസികളെ സഹായത്തിനായി വിളിച്ചു. എന്നാല്‍ അവര്‍ വരുന്നതുവരെ കാത്തിരിക്കാതെ ഇറൈഡയും അകത്തു കയറി. അവരും വിഷവാതകം ശ്വസിച്ച് മരിച്ചു. കുടുംബത്തിലെ ഇളയകുട്ടിയായ മരിയ മാത്രമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.

   

ട്ടിലെത്തിയ അയല്‍വാസികളാണ് പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസ് നടത്തിയ പരിശോധനയില്‍ മുറിയില്‍ നാലു പേരെയും മരിച്ച നിലയില്‍ കണ്ടെത്തി. വൈദ്യ പരിശോധനയിലാണ് അഴുകിയ ഉരുളക്കിഴങ്ങില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.

Content Highlights:Russian girl 8 orphaned Entire family wiped deadly gas caused rotting potatoes


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.