2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

രൂപയുടെ മൂല്യം 81.55 ലേക്ക് താഴ്ന്നു; എക്കാലത്തേയും താഴ്ന്ന നില

മുംബൈ: രൂപയുടെ മൂല്യത്തില്‍ വീണ്ടും തകര്‍ച്ച. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടനെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയായ 81.55 നിലവാരത്തിലെത്തി.

ഇന്ത്യന്‍ രൂപയുടെ ചരിത്രത്തില്‍ ഡോളറിനെതിരെ ഏറ്റവും താഴ്ന്ന വിനിമയ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യു.എസ് ഫെഡറല്‍ റിസര്‍വ് കൈക്കൊള്ളുന്ന നടപടികളാണ് രൂപയുടെ ഇടിവിന് കാരണമെന്നാണ് വിലയിരുത്തല്‍.

ഈയാഴ്ച നടക്കാനിരിക്കുന്ന റിസര്‍വ് ബാങ്ക് യോഗം നിര്‍ണായകമാകും. റിസര്‍വ് ബാങ്കും പലിശ നിരക്ക് ഉയര്‍ത്തിയേക്കും. 50 ബേസിസ് പോയിന്റ് വരെ നിരക്ക് വര്‍ധനവുണ്ടാകുമെന്നാണ് കരുതുന്നത്. ഇത് രൂപയുടെ തകര്‍ച്ചയ്ക്ക് അല്‍പ്പം ആശ്വാസം നല്‍കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.