2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഒളിച്ചോടിയ വീട്ടുജോലിക്കാര്‍ക്ക് സഊദിയില്‍ പുതിയ ജോലിക്ക് അനുമതിയില്ല

റിയാദ്: സഊദിയില്‍ ഒളിച്ചോടിയ വീട്ടുജോലിക്കാര്‍ക്ക് പുതിയ തൊഴിലുകള്‍ ചെയ്യാന്‍ അനുമതിയില്ലെന്ന് റിപ്പോര്‍ട്ട്. ഇത്തരം വീട്ടുജോലിക്കാര്‍ക്ക് പുതിയ സ്‌പോണ്‍സറുടെ കീഴിലേക്ക് മാറി മറ്റൊരു ജോലിക്ക് പ്രവേശിക്കാന്‍ സാധിക്കില്ല. നിലവില്‍ ജോലിക്കാരുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ മാറ്റം വരുത്തുന്നതിനായി നിലവിലെ സ്‌പോണ്‍സര്‍ പുതിയ സ്‌പോണ്‍സര്‍ക്ക് മുസാനിദ് എന്ന പ്ലാറ്റ്‌ഫോം വഴി അപേക്ഷ നല്‍കേണ്ടതുണ്ട്.

അപേക്ഷയില്‍ വീട്ടുതൊഴില്‍ ചെയ്ത വ്യക്തിയുടെ മുന്‍പത്തെ സ്‌പോണ്‍സറുടേയും തൊഴിലാളിയുടേയും മുഴുവന്‍ വിവരങ്ങളും അടങ്ങിയിരിക്കണം. കൂടാതെ അപേക്ഷ പുതിയ സ്‌പോണ്‍സര്‍ സ്വീകരിക്കുകയും വേണം.ഏതെങ്കിലും തൊഴിലാളിക്കെതിരെ ഒളിച്ചോടിയെന്ന പരാതി നിലനില്‍ക്കുന്നുണ്ടെങ്കില്‍ അയാളുടെ സ്‌പോണ്‍സര്‍ പ്രസ്തുത പരാതി പിന്‍വലിച്ചതിന് ശേഷം മാത്രമെ തൊഴിലാളികള്‍ക്ക് ഏത് മേഖലയിലേക്കും തൊഴില്‍ മാറാന്‍ സാധിക്കുകയുളളൂ.

രാതിപ്പെട്ട് 15 ദിവസത്തിനകമാണെങ്കില്‍ അബ്ഷിര്‍ പോര്‍ട്ടല്‍ വഴി പിന്‍വലിക്കാം. അല്ലെങ്കില്‍ പാസ്‌പോര്‍ട്ട് വിഭാഗമായജവാസാത്തില്‍ നേരിട്ട് ഹാജരായി പരാതി പിന്‍വലിക്കേണ്ടി വരും.

Content Highlights:runaway domestic workers are not allowed to work under new sponsors in saudi


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.