രോഗലക്ഷണങ്ങളുള്ളവരേ ക്വാറന്റൈന്‍ ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: ചൈന, ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. ചൈന, ജപ്പാന്‍, ദക്ഷിണകൊറിയ, ഹോങ്കോങ്, തായ്‌ലന്റ് എന്നിവിടങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും ആര്‍.ടി.പി.സി.ആര്‍ നടപ്പാക്കും.
രോഗലക്ഷണങ്ങള്‍ ഉള്ളവരെയും രോഗം സ്ഥിരീകരിക്കുന്നവരെയും ക്വാറന്റ്‌റീനില്‍ പ്രവേശിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. തത്കാലം ആഭ്യന്തരഅന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഈ അഞ്ച് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നിലവിലുള്ള ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്നതിനുള്ള എയര്‍ സുവിധ ഫോം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്ന എല്ലാ വിമാന യാത്രികരും ഈ ഫോം പൂരിപ്പിച്ചിരിക്കണം.
ചൈനയടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പിന്നാലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലടക്കം വിവിധ യോ?ഗങ്ങള്‍ ഉന്നത തലങ്ങളില്‍ നടന്നു. ഇതിന് ശേഷം ഉത്സവ സീസണ്‍ പരി?ഗണിച്ച് സംസ്ഥാനങ്ങള്‍ക്കും ജാ?ഗ്രതാ നിര്‍ദ്ദേശം കേന്ദ്രം കഴിഞ്ഞ ദിവസം നല്‍കിയിരുന്നു.
Comments are closed for this post.