2021 June 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആര്‍.ടി.പി.സി.ആര്‍ നിരക്ക് 500 രൂപ തന്നെ; ഉത്തരവിന് സ്‌റ്റേയില്ല: സര്‍ക്കാരിന് ആശ്വാസം; ലാബുകളുടെ ആവശ്യം തള്ളി

കൊച്ചി: ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി. ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിനും പൊതുജനങ്ങള്‍ക്കും ആശ്വാസമായപ്പോള്‍ ബലാബുകളുടെ ആവശ്യം കോടതി തള്ളി. ഈ നിരക്കില്‍ നിര്‍ബന്ധ പരിശോധനക്ക് ലാബുകളെ സര്‍ക്കാര്‍ പ്രേരിപ്പിക്കുകയാണന്നും ലാബുകള്‍ക്കെതിരെ സര്‍ക്കാര്‍ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുന്നത് വിലക്കണമെന്നുമുള്ള ലാബ് ഉടുകളുടെ ആവശ്യവും ജസ്റ്റിസ് തള്ളിക്കളഞ്ഞു.
ഹരിയാന, ഉത്തരാഖണ്ഡ്, ജാര്‍ഘണ്ഡ് എന്നിവിടങ്ങളില്‍ ഈ നിരക്കാണുള്ളത്. വിശദമായ പരിശോധനക്ക് ശേഷമാണ് നിരക്ക് നിശ്ചയിച്ചതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. തുടര്‍ന്നാണ് സ്റ്റേ ആവശ്യം കോടതി നിരസിച്ചത്. ഹരജി കൂടുതല്‍ വാദത്തിനായി മാറ്റി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.