2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തെരഞ്ഞെടുപ്പ് തന്ത്രം പാളി, നേതാക്കള്‍ ഗ്രൂപ്പിസത്തിന്റെ പിടിയില്‍: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍.എസ്.എസ്

കൊച്ചി: ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍.എസ്.എസ്. സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഗുരുതര വീഴ്ച്ചയുണ്ടായെന്നും പ്രവര്‍ത്തനങ്ങളുടെ ഏകോപനമടക്കം പാളിയെന്നും ആര്‍.എസ്.എസ് വിമര്‍ശിച്ചു.

കൊച്ചിയില്‍ ചേര്‍ന്ന ആര്‍.എസ്.എസ്- ബി.ജെ.പി നേതൃയോഗത്തിലാണ് സംസ്ഥാന ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. ബി.ജെ.പി. നേതാക്കള്‍ ഗ്രൂപ്പിസത്തിന്റെ പിടിയിലാണെന്നും ആര്‍.എസ്.എസ്. വിലയിരുത്തി. കേന്ദ്രസര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ കൃത്യമായി ജനങ്ങളില്‍ എത്തിക്കാനോ ശക്തമായ പ്രചാരണം നടത്താനോ സംസ്ഥാന ബി.ജെ.പിക്ക് കഴിഞ്ഞില്ലെന്നും ആര്‍.എസ്.എസ്. യോഗത്തില്‍ ചൂണ്ടിക്കാട്ടി.

സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടായ അനാവശ്യ തര്‍ക്കങ്ങളും വീഴ്ചകളും തെരഞ്ഞെടുപ്പില്‍ കോട്ടമുണ്ടാക്കിയെന്നും പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാന കാരണം നേതാക്കളുടെ വിഭഗീയതയാണെന്നും ആര്‍.എസ്.എസ്. പറഞ്ഞു.

പാര്‍ട്ടിയില്‍ ഓരോ നേതാക്കളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നും പാര്‍ട്ടിയുടെ സമ്പത്തിക കാര്യങ്ങളില്‍ അടക്കം പരിശോധന നടത്തണമെന്നും യോഗത്തില്‍ തീരുമാനമായി. ഇതിനായി ബി.ജെ.പിയില്‍ ആര്‍.എസ്.എസ് കൂടുതലായി ഇടപെടുകയും സംഘടനാ ഓഡിറ്റിംഗ് ഏര്‍പ്പെടുത്തുകയും ചെയ്യും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.