കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍.എസ്.എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ കാറമേല്‍ സ്വദേശി കശ്യപ്, പെരളം സ്വദേശി ഗനില്‍ എന്നിവരാണ് അറസ്റ്റിലായത്.
ഈ മാസം 12നാണ് പയ്യന്നൂരില്‍ ആര്‍.എസ്.എസ് കാര്യാലയത്തിനു നേരെ ബോംബേറുണ്ടായത്. 12ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം. ബോംബേറില്‍ ഓഫിസിന്റെ മുന്‍വശത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിരുന്നു. ആക്രമണം നടക്കുന്ന സമയത്ത് കാര്യാലയത്തില്‍ ആരും ഉണ്ടായിരുന്നില്ല.
Comments are closed for this post.