2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ആദിവാസികളെ മതംമാറ്റാൻ ഫണ്ട് നൽകുന്നു; ആമസോണിനെതിരേ വീണ്ടും ആർ.എസ്.എസ്; സുവിശേഷ സംഘവുമായി ബന്ധമില്ലെന്ന് ആമസോൺ

 

നാഗ്പൂർ: അമേരിക്ക ആസ്ഥാനമായ ഓൺലൈൻ ഷോപ്പിങ് ഭീമൻമാരായ ആമസോണിനെതിരേ ഗുരുതരമായ ആരോപണങ്ങളുമായി ആർ.എസ്.എസ് മാഗസിൻ. വടക്കുകിഴക്കൻ മേഖലയിൽ ആയിരക്കണക്കിന് ആദിവാസികളെ ക്രൈസ്തവ മതത്തിലേക്ക് മതംമാറ്റുന്നതിനായി ആമസോൺ ഫണ്ട് നൽകിയെന്നാണ് ആരോപണം. ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസർ ആണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഈ മേഖലയിലെ ക്രിസ്ത്യൻ സുവിശേഷസംഘമായ ഓൾ ഇന്ത്യ മിഷന് ആമസോൺ സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നും, സുവിശേഷ സംഘം ഇതുവരെ 25,000 ആദിവാസികളെ മതംമാറ്റിയെന്നും ഓർഗനൈസർ ആരോപിച്ചു. ഓരോ ഇന്ത്യക്കാരും ആമസോണിൽനിന്ന് വാങ്ങുന്ന വസ്തുക്കളിൽനിന്നുള്ള ലാഭത്തിൽ നിന്ന് കമ്പനി സുവിശേഷസംഘത്തിന് മതംമാറ്റത്തിനായി ഫണ്ട് നൽകുകയാണ്. ഇതുവഴി വ്യാപകമായി കള്ളപ്പണം വെളുപ്പിക്കാൻ ശ്രമം ഉണ്ടായെന്നും ഓൾ ഇന്ത്യ മിഷൻ തങ്ങളുടെ വെബ്‌സൈറ്റിൽ 25,000 പേരെ മതംമാറ്റിയെന്നാണ് അഴകാശപ്പെടുന്നതെന്നും ഓർഗൈസർ പറയുന്നു.

എന്നാൽ ആരോപണങ്ങൾ ആമസോൺ, നിഷേധിച്ചു. ഓൾ ഇന്ത്യ മിഷനുമായി യാതൊരു ബന്ധവുമില്ലെന്നും അത്തരം മേഖലയിലേക്ക് പണം നൽകിയിട്ടില്ലെന്നും ആമസോൺ ഇന്ത്യ പ്രശ്താവനയിൽ പറഞ്ഞു.

ഇതാദ്യമായല്ല ആമസോണിനെതിരേ ഹിന്ദുത്വ സംഘടനകൾ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ആമസോണിനെ നേരത്തെ ഈസ്റ്റ് ഇന്ത്യ കമ്പനി 2.0 എന്ന് ആർ.എസ്.എസ് വിശേഷിപ്പിച്ചിരുന്നു. ആളുകൾ ഈ കമ്പനിയെ തദ്ദേശീയ സംരംഭകത്വത്തിനും സാമ്പത്തിക സ്വാന്ത്രത്തിനും സംസ്‌കാരത്തിനും ഒരു ഭീഷണിയായി കണക്കാക്കുന്നത് എന്തുകൊണ്ട്? എന്ന് ചോദിച്ച് ആമസോൺ സ്ഥാപകന്റെ ചിത്രസഹിതം ആർ.എസ്.എസിന് കീഴിലുള്ള പാഞ്ചജന്യയായിരുന്നു കമ്പനിക്കെതിരേ രംഗത്തുവന്നത്.

RSS-linked magazine says ‘Amazon’ is funding mission that converted ‘25000 to Christianity’ in NE India; e-commerce giant responds


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.