
ഭോപ്പാല്‍: കൊവിഡ് പ്രതിരോധ രംഗത്ത് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ദുര്‍ബലമാണെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെ, വ്യാജ പ്രചാരണവുമായി ആര്.എസ്.എസ്. 2022 ലെ ലോകകപ്പ് ഫുഡ്ബോളിനായി ഖത്തര്‍ നിര്‍മിച്ച സ്റ്റേഡിയത്തെ ആര്.എസ്.എസ് നിര്‍മിച്ച കൊവിഡ് സെന്ററാണെന്ന് ചിത്രീകരിച്ചാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തുന്നത്.
വ്യാജപ്രചരണം പൊളിച്ചടുക്കി കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിങ് രംഗത്തെത്തി. ഖത്തറിലെ സ്റ്റേഡിയത്തെ ആര്.എസ്.എസ് കൊവിഡ് സെന്ററാക്കിയെന്ന് അദ്ദേഹം പരിഹസിച്ചു.
RSS यानि कि झूठ का सरदार। क़तार के फुटबॉल स्टेडियम को बता दिया संघ द्वारा निर्मित कोविड सेंटर। Naina Raathore – These…
Posted by Digvijaya Singh on Thursday, 29 April 2021
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കൊവിഡ് സെന്റര്‍ എന്ന തലക്കെട്ടോടെയാണ് ചിത്രം പ്രചരിപ്പിക്കുന്നത്. ഇന്‍ഡോറിലെ 45 ഏക്കര്‍ സ്ഥലത്ത് 6000 ബെഡുകളുള്ള കൊവിഡ് സെന്ററും 4 ഓക്സിജന്‍ പ്ലാന്റുകളും ആര്.എസ്.എസ് നിര്‍മിച്ചുവെന്നും വ്യാജ പോസ്റ്ററില്‍ പറയുന്നു. യഥാര്‍ഥത്തില്‍ ഖത്തറിലെ അല്‍ ബയ്ത് സ്റ്റേഡിയത്തിന്റെ രേഖാചിത്രമാണിത്.
ഖത്തറിലെ സ്റ്റേഡിയം ആളുകള്‍ തിരിച്ചറിഞ്ഞതോടെ മറ്റൊരു വ്യാജനും പ്രചരിപ്പിക്കാന്‍ തുടങ്ങി. ഇന്‍ഡോറിലുള്ള ഒരു കൊവിഡ് സെന്ററിന്റെ തന്നെ ചിത്രം ഉപയോഗിച്ചാണ് പിന്നീട് വ്യാജ പ്രചരണം. ഇത് ആര്.എസ്.എസ് നിര്‍മിച്ചതെന്നാണ് പ്രമുഖരടക്കം ട്വീറ്റ് ചെയ്തത്.
എന്നാല്‍ രാധ സോമി സസ്തങ് ബീസ് (ആര്.എസ്.എസ്.ബി) എന്ന സ്വതന്ത്ര സംഘടനയുമായി സഹകരിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍ നിര്‍മിച്ച കൊവിഡ് സെന്ററിന്റെ ചിത്രം കൊടുത്താണ് ഇത് ആര്.എസ്.എസ് നിര്‍മിച്ചതാണെന്ന് പ്രചരിപ്പിക്കുന്നത്. ഈ സംഘടനയ്ക്ക് ഏതെങ്കിലും രാഷ്ട്രീയ സംഘടനയുമായി മറ്റോ ബന്ധമില്ല. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. സംസ്ഥാനത്തെ നിരവധി വ്യവസായികളുടെയും കച്ചവടക്കാരുടെയും സംഭാവനകള്‍ കൂടി സ്വീകരിച്ചാണ് ഈ കൊവിഡ് സെന്റര്‍ ഒരുക്കിയിരിക്കുന്നത്.
ഇന്‍ഡോറിലെ കൊവിഡ് സെന്റർ സർക്കാർ നിർമിച്ചതാണെന്ന് വ്യക്തമാക്കുന്ന നേരത്തെ വന്ന വാർത്ത