2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘വാര്‍ത്താവാഹകനെ വേട്ടയാടി ആര്‍.എസ്.എസും ബി.ജെ.പിയും അവരുടെ ധൈര്യമില്ലായ്മ കാണിക്കുന്നു’: സിദ്ധീഖ് കാപ്പന് പിന്തുണയെന്ന് രാഹുല്‍ ഗാന്ധി

   

 

ന്യൂഡല്‍ഹി: യു.പിയില്‍ തടവില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പന്റെ കുടുംബത്തിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി. അദ്ദേഹം പൂര്‍ണ സംരക്ഷണവും വൈദ്യസഹായവും അര്‍ഹിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

‘വാര്‍ത്താവാഹകനെ വേട്ടയാടി ആര്‍.എസ്.എസും ബി.ജെ.പിയും അവരുടെ ധൈര്യമില്ലായ്മ കാണിക്കുന്നു. കുറ്റകൃത്യം നിര്‍ത്തിക്കൂ, അല്ലാതെ അത് റിപ്പോര്‍ട്ട് ചെയ്യുന്നതല്ല’- രാഹുല്‍ ഗാന്ധി പറഞ്ഞു.

ഫെയ്‌സ്ബുക്കിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. സിദ്ധീഖ് കാപ്പന് നീതി നിഷേധിക്കുന്നതു സംബന്ധിച്ച് എഡിറ്റേര്‍സ് ഗില്‍ഡ് ഓഫ് ഇന്ത്യ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പങ്കുവച്ചാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

I extend my support to the family of Siddique Kappan. He deserves full protection and medical support. RSS-BJP show their lack of courage by shooting the messenger! Stop the crime, not the reportage.

Posted by Rahul Gandhi on Monday, 26 April 2021


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.