
സൂറത്ത്: ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) എം.എല്‍.എമാര്‍ ബി.ജെ.പിയെ പിന്തുണച്ച് വോട്ടുചെയ്യും. നേരത്തെ, കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നുവെങ്കിലും രാത്രിയോടെ നിലപാടു മാറ്റുകയായിരുന്നു.
രണ്ടു എം.എല്‍.എമാരാണ് ഗുജറാത്തില്‍ എന്‍.സി.പിക്കുള്ളത്. കോണ്‍ഗ്രസില്‍ നിന്നു മത്സരിക്കുന്ന അഹമ്മദ് പാട്ടേലിന് പിന്തുണ നല്‍കുമെന്ന് ഇവര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് ചൊവ്വാഴ്ചയാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, കോണ്‍ഗ്രസില്‍ നിന്നു രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന ബല്‍വന്ദ് സിങ് രജ്പുത് എന്നിവരാണ് ബി.ജെ.പിയില്‍ നിന്നു മത്സരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറി കൂടിയായി അഹമ്മദ് പാട്ടേലുമാണ് മാത്സരിക്കുന്നത്.
കോണ്‍ഗ്രസില്‍ നിന്ന് ആറ് എം.എല്‍.എമാര്‍ രാജിവച്ചതാണ് വലിയ പ്രത്യാഘാതമുണ്ടാക്കിയത്. ഇവരില്‍ മൂന്നു പേര് ബി.ജെ.പിയില്‍ ചേരുകയും ചെയ്തിരുന്നു. ബാക്കിയുള്ള 44 എം.എല്‍.എമാരെ ബി.ജെ.പിയിലേക്കു വലിച്ചുകൊണ്ടുപോവുമെന്ന ഭയത്താല്‍ ബെംഗളൂരുവില്‍ കൊണ്ടുവന്ന് താമസിപ്പിച്ചിരുന്നു. ഇവരെ ഇന്നാണ് ഗുജറാത്തില്‍ തിരിച്ചെത്തിച്ചത്.
Comments are closed for this post.