2000 രൂപ മാറ്റിയെടുക്കാൻ ഇനി 12 ദിവസം കൂടി, സമയ പരിധി സെപ്തംബർ 30ന് അവസാനിക്കും; അറിയേണ്ട കാര്യങ്ങൾ
ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനോ മാറാനോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അനുവദിച്ച സമയം ഈ മാസം (സെപ്തംബർ) 30ന് അവസാനിക്കും. അതിനകം നോട്ടുകൾ മാറ്റിയെടുക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാം. 2000 രൂപ നോട്ടുകൾ മാറ്റുന്നതിനുള്ള സൗകര്യം ആർ.ബി.ഐയുടെ റീജിയണൽ ഓഫിസുകളിലും അടുത്തുള്ള ഏത് ബാങ്കിലും ലഭ്യമാണ്. നോട്ട് മാറ്റുന്നതിന് പ്രത്യേക അപേക്ഷകളോ മറ്റ് രേഖകളോ ആവശ്യമില്ല. ഒരു വ്യക്തിയ്ക്ക് ഒരേസമയം 20,000 രൂപ വരെ മാറ്റിവാങ്ങാനാകുന്നതാണ്.
2000 രൂപ നോട്ട് മാറ്റിയെടുക്കുന്നവര്‍ ശ്രദ്ധിക്കൂ
2000 രൂപ നോട്ടുകള്‍ മാറ്റുന്നതിനു പ്രത്യേക അപേക്ഷയോ ഐഡി പ്രൂഫോ ആവശ്യമില്ല.
2000 രൂപ നോട്ടുകള്‍ മാറ്റാനുള്ള സൗകര്യം സൗജന്യമാണ്. പ്രത്യേക ഫീസ് നല്‍കേണ്ടതില്ല.
ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് അവരുടെ ബാങ്ക് ബ്രാഞ്ചില്‍ 2000 രൂപ നോട്ടുകള്‍ മാറുകയോ നിക്ഷേപിക്കുകയോ ചെയ്യാം
ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഐഡി പ്രൂഫില്ലാതെ ഏത് ബാങ്ക് ശാഖയിലും 2000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാം.
ഒരു വ്യക്തിക്ക് ഒരേസമയം 20,000 രൂപ വരെയാണ് മാറ്റിവാങ്ങാന്‍ സാധിക്കുക
2000 രൂപ നോട്ടുകള്‍ മാറ്റുന്നതിനുള്ള സൗകര്യം ആര്‍ബിഐയുടെ 19 റീജിയനല്‍ ഓഫിസുകളിലും (ആര്‍ഒകള്‍) ലഭ്യമാണ്.
അടുത്തുള്ള ഏതു ബാങ്കിന്റെ ശാഖയിലും നോട്ടുകള്‍ മാറ്റാം.
ആളുകള്‍ക്ക് അവര്‍ക്ക് അക്കൗണ്ടുള്ള ബാങ്കില്‍ 2000 രൂപയുടെ നോട്ടുകള്‍ നിക്ഷേപിക്കാം. 2000 രൂപ നോട്ടുകള്‍ക്ക് നിക്ഷേപ പരിധിയില്ല. പക്ഷേ, കെവൈസി, മറ്റു ക്യാഷ് ഡെപ്പോസിറ്റ് മാനദണ്ഡങ്ങള്‍ ബാധകമായിരിക്കും.
ആദായനികുതി ചട്ടങ്ങളിലെ ബ്യൂള്‍ 114 ബി പ്രകാരം, പോസ്റ്റ് ഓഫിസിലോ ബാങ്കിലോ ഒരു ദിവസത്തിനുള്ളില്‍ 50,000 രൂപയില്‍ അധികം നിക്ഷേപിക്കുന്നതിന് പാന്‍ നമ്പര്‍ നിര്‍ബന്ധമാണ്. ഒരാള്‍ ഒരു ദിവസം 50,000 രൂപയില്‍ കൂടുതല്‍ 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കണമെങ്കില്‍ പാന്‍ നമ്പര്‍ നല്‍കണം. 50,000 രൂപയില്‍ താഴെയാണെങ്കില്‍ പാന്‍ നമ്പര്‍ നിര്‍ബന്ധമല്ല.
2000 രൂപ നിക്ഷേപിക്കാന്‍, ജന്‍ ധന്‍ യോജന, ബേസിക് സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് നിലവിലെ നിക്ഷേപ പരിധി ബാധകമാകും.
2016 നവംബർ എട്ടിനു മോദി സർക്കാർ നോട്ട് നിരോധനം നടപ്പാക്കിയതിനു പിന്നാലെയാണ് 2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് അവതരിപ്പിച്ചത്. ഈ നോട്ടുകളുടെ അച്ചടി 2018-19ൽ അവസാനിപ്പിച്ചു. മെയ് 19നാണ് 2000 രൂപ നോട്ടിന്റെ വിതരണം അവസാനിപ്പിക്കുന്നതായി ആർ.ബി.ഐ പ്രഖ്യാപിച്ചത്. ആർബിഐയുടെ കണക്കനുസരിച്ച്, പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളിൽ 76 ശതമാനവും ബാങ്കുകളിൽ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്തിട്ടുണ്ട്. നോട്ടുകളിലേറെയും 2017 മാർച്ചിനു മുൻപ് അച്ചടിച്ചവയാണ്.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.