മലയാളികള്‍ക്ക് പ്രാദേശിക,ലിംഗ ഭേദമില്ലാത്ത തരത്തില്‍ ഇഷ്ടപ്പെട്ട വാഹന നിര്‍മാതാക്കളിലൊന്നാണ് റോയല്‍ എന്‍ഫീല്‍ഡ്. എന്‍ഫീല്‍ഡിന്റെ ഹണ്ടര്‍ 350 എന്ന ജനപ്രിയ മോഡല്‍ നേരത്തെ പുതിയ കാര്‍ബണ്‍ എമിഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പുതുക്കുമെന്ന തരത്തിലുളള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാലിപ്പോള്‍ ഹണ്ടര്‍ 350ന്റെ പരിഷ്‌കരിച്ച മോഡലുകള്‍ ഇപ്പോള്‍ രാജ്യത്തെ ഡീലര്‍ഷിപ്പുകളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.ആദ്യ പതിപ്പില്‍ നിന്നും വ്യത്യസ്ഥമായി ഒബ്‌ദൻ എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിച്ചും, E20 ഇന്ധന അനുയോജ്യതക്ക് ഉതകുന്ന തരത്തിലുളള മെക്കാനിക്കല്‍ അപ്‌ഗ്രേഡുകള്‍ വരുത്തിയുമാണ് പുതിയ ഹണ്ടര്‍ 350 ഡീലര്‍ഷിപ്പുകളിലെത്തുന്നത്.
പഴയ മോഡലിന് ഉളളതിന് സമാനമായ തരത്തിലുളള 349 സി.സി, എയര്‍/ഓയില്‍-കൂള്‍ഡ് എഞ്ചിനാണ് വാഹനത്തിനുളളത്. 6100 ആര്‍.പി.എമ്മില്‍ 20.2 ബി.എച്ച്.പി ഔട്ട്പുട്ട് നല്‍കുന്ന വാഹനം, 4,000 ആര്‍.പി.എമ്മില്‍ 27 എന്‍.എം പരമാവധി ടോര്‍ക്കും നല്‍കുന്നുണ്ട്. അതിനൊപ്പം തന്നെ ഫൈവ് സ്പീഡുളള ഗിയര്‍ബോക്‌സാണ് വാഹനത്തിനുളളത്.മൂന്ന് വേരിയന്റുകളിലാണ് ഹണ്ടര്‍ 350 പുറത്തിറങ്ങുന്നത്. റെട്രോ ഫാക്ടറി, മെട്രോ ഡാപ്പര്‍, മെട്രോ റെബല്‍ എന്നിവയാണ് ഹണ്ടര്‍ 350ന്റെ മൂന്ന് വേരിയന്റുകള്‍. വാഹനത്തിന്റെ മുന്‍വശത്ത് ടെലിസ്‌കോപ്പിക്ക് ഫോര്‍ക്കുകളും പിന്‍ഭാഗത്ത് ഇരട്ട ഷോക്ക് അബ്‌സോര്‍ബുകളുമാണ് ഉളളത്.
റെട്രോ ഫാക്ടറിക്ക് 1.49 ലക്ഷം രൂപയും മെട്രോ റെബെലിന് 1.72 ലക്ഷം രൂപയും മെട്രോ ഡാപ്പറിന് 1.67 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വിലയായി കണക്കാക്കപ്പെടുന്നത്. റോയൽ എൻഫീൽഡ് ഹണ്ടർ 350 ഇന്ത്യൻ വിപണിയിലെ സബ്-500 സിസി സെഗ്‌മെന്റിലാണ് മത്സരിക്കുന്നത്. കൂടാതെ ഇന്ത്യൻ വിപണിയിൽ ടിവിഎസ് റോണിൻ , ജാവ 42 , ഹോണ്ട ഹെനെസ് സിബി350 തുടങ്ങിയവയാണ് പ്രസ്തുത വാഹനത്തിന്റെ പ്രധാന എതിരാളികൾ.
Comments are closed for this post.