2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കാത്തിരിപ്പിന് അവസാനം; 2023 മോഡല്‍ ബുളളറ്റ് 350 വിപണിയില്‍

വാഹനപ്രേമികളുടെ എക്കാലത്തെയും വലിയ വികാരങ്ങളിലൊന്നാണ് റോയല്‍ എന്‍ഫീല്‍ഡ്. എന്‍ഫീല്‍ഡിന്റെ ഓരോ എഡിഷനും വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒട്ടനവധി വാഹന പ്രേമികളാണ് നമുക്ക് ചുറ്റുമുളളത്. ഇപ്പോള്‍ ഏവരെയും ആഹ്ലാദത്തിലാഴ്ത്തിക്കൊണ്ട്
2023 മോഡല്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 വിപണിയിലേക്കെത്തിയിരിക്കുകയാണ്. മിലിറ്ററി റെഡ്, മിലിറ്ററി ബ്ലാക്ക് എന്നി കളര്‍ വേരിയന്റുകളിലാണ് ബുള്ളറ്റിന്റെ 2023 മോഡല്‍ 350 വേര്‍ഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. വാഹനത്തിന് 1.74 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില വരുന്നത്. ഉയര്‍ന്ന വേരിയന്റിന് രണ്ടേകാല്‍ ലക്ഷം രൂപ വരെ വിലവരും.

റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350, ക്ലാസിക് 350, മീറ്റിയോര്‍ 350 എന്നിവയ്ക്ക് കരുത്ത് നല്‍കുന്ന അതേ ജെപ്ലാറ്റ്‌ഫോം ആര്‍ക്കിടെക്ചറാണ് പുതിയ ബുള്ളറ്റ് 350യിലും റോയല്‍ എന്‍ഫീല്‍ഡ് ഉപയോഗിച്ചിരിക്കുന്നത്. അതേ എയര്‍കൂള്‍ഡ്, 349 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനുമായി വരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350യില്‍ 20 എച്ച്പി പവറും 27 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്.മുന്നിലും പിന്നിലും ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുളള ബൈക്കിന്റെ ലോ വേരിയന്റിന് 300 എംഎം ഫ്രണ്ട് ഡിസ്‌ക്ക് ബ്രേക്കും ഉയര്‍ന്ന വേരിയന്റുകള്‍ക്ക് 270 എംഎം റിയര്‍ ഡിസ്‌ക്ക് ബ്രേക്കുമാണുളളത്.

Content Highlights:royal enfield bullet 350 launched


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.