2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

കൊവിഡ് രോഗികളുടെ എണ്ണം അയ്യായിരം കടന്ന് കുവൈത്ത്; 295 പുതിയ രോഗബാധിതര്‍

രാജ്യത്ത് ഇന്ന് രണ്ട് മരണം കൂടി; മരിച്ചവരില്‍ ഒരു ഇന്ത്യക്കാരനും

 

കുവൈത്ത് സിറ്റി: ഒറ്റ ദിവസം കൊണ്ട് 295 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അയ്യായിരം കടന്നു. മൊത്തം രോഗികളുടെ എണ്ണം 5,278 ആയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസ് ബാധിച്ച് ഒരു ഇന്ത്യക്കാരനുള്‍പ്പെടെ രണ്ട് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 40 ആയി.

കുവൈത്തിലെ ഇന്നത്തെ കൊവിഡ്-19 നില

  • പുതിയ പോസിറ്റീവ് കേസുകള്‍: 295
  • ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍: 5,278
  • മരണം: 2
  • ആകെ മരണം: 40
  • രോഗം ഭേതമായവര്‍: 171
  • ആകെ രോഗവിമുക്തര്‍: 1947
  • നിലവില്‍ ചികിത്സയില്‍ കഴിയുന്നത്: 3291
  • തീവ്ര പരിചരണത്തില്‍ കഴിയുന്നവര്‍: 79

രാജ്യത്ത് ഇന്ന് 171 പേര്‍ രോഗമുക്തരായി. ഇതോടെ കുവൈത്തില്‍ കൊവിഡ് മുക്തരായവരുടെ ആകെ എണ്ണം 1947 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി രോഗം ബാധിച്ചവരില്‍ 85 പേരും ഇന്ത്യക്കാരാണ്. 293 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.അബ്ദുല്ല അല്‍ സനദ് മാധ്യമങ്ങളോട് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News