2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘വേൾഡ് ഓഫ് കോഫി 2024’ ജനു.21 മുതൽ ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ

 

 

1,650 കമ്പനികളും 51 രാജ്യങ്ങളിൽ നിന്നുള്ള ബ്രാൻഡുകളും പങ്കെടുക്കും. 

   

ദുബൈ: വേൾഡ് ഓഫ് കോഫി 2024 എക്സിബിഷന്റെ മൂന്നാം പതിപ്പിന് ജനുവരി 21ന് ദുബൈ വേൾഡ് ട്രേഡ് സെന്ററി(ഡിഡബ്ല്യുടിസി)ൽ തുടക്കം കുറിക്കും. 51 രാജ്യങ്ങളിൽ നിന്നുള്ള 1,650 കമ്പനികളുടെയും ബ്രാൻഡുകളുടെയും പങ്കാളിത്തം സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു.
സ്പെഷ്യാലിറ്റി കോഫി അസോസിയേഷൻ സഹകരണത്തോടെ ഡിഡബ്ല്യുടിസിയുടെ സംയോജിത ഇവന്റ് മാനേജ്മെന്റും എക്സ്പീരിയൻഷ്യൽ ഏജൻസിയുമായ ഡിഎക്സ്ബി ലൈവ് ആണ് സംഘാടകർ.
ത്രിദിന പരിപാടിയിൽ യുഎസ്, ജർമനി, കാനഡ, സ്ലൊവാക്യ, പോർച്ചുഗൽ, അയർലൻഡ്, കുവൈത്, നോർവേ, തായ്‌വാൻ, തായ്‌ലാൻഡ്, പാകിസ്ഥാൻ, ഇറാൻ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കോഫി കമ്പനികളും ബ്രാൻഡുകളും പങ്കെടുക്കും.
ഇന്ത്യ, മ്യാൻമർ, റുവാണ്ട, ഉഗാണ്ട, ഇക്വഡോർ, കോസ്റ്റാറിക്ക, എൽ സാൽവഡോർ എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളുടെ ശക്തമായ സാന്നിധ്യത്തോടെ ഈ പതിപ്പിൽ 7 ദേശീയ പവലിയനുകലുണ്ടാകും.
ബിസിനസ് സ്ഥാപനങ്ങൾ, ബ്രാൻഡുകൾ, കോഫി വിദഗ്ധർ, കോഫി വ്യവസായത്തിലെ സ്പെഷ്യലിസ്റ്റുകൾ എന്നിവയെ പങ്കെടുപ്പിക്കുന്നതിൽ തങ്ങൾ അഭിമാനിക്കുന്നുവെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. സന്ദർശകർക്ക് അവരുടെ നൂതന ഉൽപന്നങ്ങളും സേവനങ്ങളും ഈ ഡൈനാമിക് വ്യവസായത്തിൽ പയനിയറിംഗ് പ്രോജക്ടുകളും പ്രദർശിപ്പിക്കുന്നതിനുള്ള സുപ്രധാന അവസരമായി ഈ ഇവന്റ് വർത്തിക്കുമെന്നും പ്രത്യാശിച്ചു.
വേൾഡ് ഓഫ് കോഫി 2024-ലെ ദുബായ് മൾട്ടി കമ്മോഡിറ്റീസ് സെന്ററിന്റെ (ഡിഎംസിസി) കോഫി സെന്ററിൽ കാപ്പി ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള കർഷകർക്ക് പച്ച കാപ്പിക്കുരു പ്രദർശിപ്പിക്കാനും വിൽക്കാനുമുള്ള അവസരം ഉണ്ടാകും. എക്സിബിഷനിൽ ഒരു സമർപ്പിത കർഷക പവലിയൻ സ്ഥാപിക്കുന്നതിനാണ്. റുവാണ്ട, കൊളംബിയ, ഹോണ്ടുറാസ്, ബ്രസീൽ, കോസ്റ്ററിക്ക, എത്യോപ്യ എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരും സംഘടനകളും ലോകത്തെ കോഫി ബെൽറ്റിലെ ദശലക്ഷക്കണക്കിന് കർഷകരെ പ്രതിനിധീകരിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.