2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

അല്‍നസര്‍ ജഴ്‌സിയുമായി നില്‍ക്കുന്ന റൊണാള്‍ഡോയുടെ ഫോട്ടോയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ 2.8 കോടി ലൈക്ക്

റിയാദ്: സൗദി ഫുട്‌ബോള്‍ ക്ലബ് അല്‍നസറില്‍ ചേരാനുള്ള പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തീരുമാനത്തിന് ലൈക്കുകള്‍ വാരിവിതറി ആരാധകര്‍. ഔദ്യോഗിക പ്രഖ്യാപനം വന്ന് 24 മണിക്കൂറിനുള്ളില്‍ അല്‍നസര്‍ ക്ലബ്ബിന്റെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സും നാലിരട്ടിയായി വര്‍ധിച്ചു.

അല്‍നസറിലെ തന്റെ ഏഴാം നമ്പര്‍ ജഴ്‌സി പിടിച്ചുനില്‍ക്കുന്ന റൊണാള്‍ഡോയുടെ ഫോട്ടോയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ 2.8 കോടി ലൈക്ക് ആണ് ലഭിച്ചത്. ഈ ചിത്രം 2022ലെ ഇന്‍സ്റ്റാഗ്രാം ലിസ്റ്റിലെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളില്‍ ഒന്നായി ഉയര്‍ന്നു. കൂടാതെ, 2022ല്‍ ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് ചെയ്ത ഫോട്ടോകളുടെ പട്ടികയിലും സൂപ്പര്‍താരം ഇടംനേടി.

റൊണാള്‍ഡോ കരാര്‍ ഒപ്പുവെച്ച് മണിക്കൂറുകള്‍ക്കകം, ഇന്‍സ്റ്റാഗ്രാമില്‍ സൗദി അല്‍നാസര്‍ ക്ലബ്ബിന്റെ ഫോളോവേഴ്‌സിന്റെ എണ്ണം നാലിരട്ടിയായി വര്‍ധിച്ചു. എട്ടു ലക്ഷത്തില്‍ നിന്ന് 46 ലക്ഷമായി. ക്ലബുമായി രണ്ടു വര്‍ഷമാണ് കരാര്‍.

‘ഒരു പുതിയ രാജ്യത്ത് ഫുട്‌ബോള്‍ കളിക്കുന്നതിലും ടീമിനെ പുതിയ ട്രോഫികള്‍ നേടാന്‍ സഹായിക്കുന്നതിന് എന്റെ ടീമംഗങ്ങള്‍ക്കൊപ്പം ചേരുന്നതിലും ഞാന്‍ ആവേശഭരിതനാണ്’- അല്‍നസറുമായി കരാര്‍ ഒപ്പിട്ട ശേഷം റൊണാള്‍ഡോ പറഞ്ഞു.

കായിക മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ കരാറിനെ സ്വാഗതം ചെയ്തു. എക്കാലത്തേയും മികച്ച കളിക്കാരില്‍ ഒരാളായ റൊണാള്‍ഡോ സഊദിയില്‍ തന്റെ പുതിയ യാത്ര ആരംഭിക്കുമെന്ന് സ്ഥിരീകരിച്ചുവെന്നും അദ്ദേഹത്തിനും കുടുംബത്തിനും രാജ്യത്ത് സുഖകരമായ അനുഭവം ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.