2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അവനെ ഒന്ന് വാങ്ങിക്ക്; മുൻ സഹതാരത്തെ സൈൻ ചെയ്യാൻ അൽ നസറിനോട് ആവശ്യപ്പെട്ട് റൊണാൾഡോ; റിപ്പോർട്ട്

സൗദി പ്രോ ലീഗിൽ മിന്നും പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ് പോർച്ചുഗീസ് ഇതിഹാസ താരമായ റൊണാൾഡോ.12 മത്സരങ്ങളിൽ നിന്നും 11 ഗോളുകളാണ് റൊണാൾഡോ ഇത് വരെ സൗദി ക്ലബ്ബിനായി സ്വന്തമാക്കിയത്. ഇതോടെ പ്രതിവർഷം173 മില്യൺ മുടക്കി സ്വന്തമാക്കിയ താരം താരം അൽ നസറിന്റെ കുതിപ്പിന് കരുത്ത് പകരുകയാണ്.

എന്നാൽ സൗദി ക്ലബ്ബിലേക്ക് തന്റെ മുൻ സഹ താരമായ പെപ്പെയെ സൈൻ ചെയ്യാൻ അൽ നസറിനോട് റൊണാൾഡോ ആവശ്യപ്പെട്ടതായിട്ടുള്ള റിപ്പോർട്ടുകൾ പുറത്ത് വരികയാണ്. പോർച്ചുഗീസ് മാധ്യമ പ്രവർത്തകനായ പെഡ്രോ അൽമെയ്ഡയാണ് പെപ്പെയെ അൽ നസറിലെത്തിക്കാൻ റൊണാൾഡോ ക്ലബ്ബിനോട് ആവശ്യപ്പെട്ടു എന്ന് റിപ്പോർട്ട് ചെയ്തത്.

റൊണാൾഡോക്ക് പിന്നാലെ നിരവധി പ്രമുഖ യൂറോപ്യൻ താരങ്ങളെ തങ്ങളുടെ തട്ടകമായ മർസൂൽ പാർക്കിലെത്തിക്കാൻ അൽ നസർ തയ്യാറെടുക്കുന്നതായി മാർക്കയും ഇ.എസ്.പി.എനും അടക്കമുള്ള മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു. കൂടാതെ ക്രിസ്റ്റൽ പാലസിൽ നിന്നും വിൽഫ്രഡ് സാഹയടക്കമുള്ള താരങ്ങളെ അൽ നസറിലെത്തിക്കാൻ ക്ലബ്ബ് പദ്ധതിയിടുന്നുണ്ട്. ഇതിന് പിന്നാലെയാണ് പെപ്പെയെ അൽ നസറിലെത്തിക്കാൻ റൊണാൾഡോ മുൻ കയ്യെടുക്കുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

   

റൊണാൾഡോയും പെപ്പെയും നീണ്ട എട്ട് വർഷം റയലിനായി ഒന്നിച്ച് കളിച്ചിട്ടുണ്ട്. കൂടാതെ പോർച്ചുഗലിനായും ഇരുവരും ഡ്രസിങ്‌ റൂം പങ്കുവെച്ചിട്ടുണ്ട്. 241 മത്സരങ്ങൾ റയൽ മാഡ്രിഡിനായി ഒരുമിച്ച് കളിച്ചിട്ടുള്ള ഇരു താരങ്ങളും മൂന്ന് ചാമ്പ്യൻസ് ലീഗ് ട്രോഫിയടക്കം 12 ടൈറ്റിലുകൾ ഒരുമിച്ച് സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം സൗദി പ്രോ ലീഗിൽ നിലവിൽ 23 മത്സരങ്ങളിൽ നിന്നും 16 വിജയങ്ങളുമായി 53 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് അൽ നസർ. ഏപ്രിൽ 19ന് അൽ ഹിലാലിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.