റിയാദ്: അല്‍ നസര്‍ ഫുട്‌ബോള്‍ ക്ലബുമായി കരാറില്‍ ഒപ്പുവച്ചതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റിയാദിലെത്തി. സൗദി സമയം രാത്രി 11മണിയോടെ മാഡ്രിഡില്‍ നിന്നു സ്വകാര്യ വിമാനത്തില്‍ ഭാര്യയ്‌ക്കൊപ്പമാണ് എത്തിയത്.
അല്‍ നാസറിന്റെ സ്റ്റേഡിയമായ മിര്‍സൂള്‍ പാര്‍ക്കില്‍ ഇന്ന്(3) രാത്രി 7ന് താരത്തിന് ഗംഭീര സ്വീകരണം ഒരുക്കിയിട്ടുണ്ട്. 15 റിയാലാണ് ടിക്കറ്റ് നിരക്ക്. എല്ലാടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. വരുമാനം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നു ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.
Comments are closed for this post.