
ബ്രിട്ടീഷ് ആഢംബര കാര്‍ നിര്‍മാതാക്കളുടെ എട്ടാം തലമുറ റോള്‍സ് റോയ്സ് ഫാന്റം ഇന്ത്യയില്‍ പുറത്തിറങ്ങി. 9.5 കോടി രൂപ മുതലാണ് വില ആരംഭിക്കുന്നത്.
5,000 ആര്‍പിഎമ്മില്‍ 563 ബിഎച്ച്പി കരുത്തും 1,700 ആര്‍പിഎമ്മില്‍ 900 എന്‍.എം ടോര്‍ക്കും ഉല്പാദിപ്പിക്കുന്ന 6.75 ലിറ്റര്‍ ട്വിന്‍ടര്‍ബ്ബോചാര്‍ജ്ഡ് വി12 എഞ്ചിനാണ് ഫാന്റം എട്ടാമന്റെ പവര്‍ഹൗസ്.
എഞ്ചിന് കരുത്ത് പിന് ചക്രങ്ങളിലേക്ക് എത്തുന്നത് ZF 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് മുഖേനയാണ്. 5.3 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ നിശ്ചലാവസ്ഥയില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ റോള്‍സ് റോയ്സ് ഫാന്റത്തിന് സാധിക്കും.