
മൊഹാലി: ആദ്യ കളിയിലെ തോല്‍വിയുടെ ആഘാതത്തില്‍ ശ്രീലങ്കയ്ക്കെതിരെ ക്രീസിലിറങ്ങിയ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ഇരട്ട സെഞ്ചുറിയുടെ (208- പുറത്തായില്ല) മികവില്‍ 50 ഓവറില്‍ 392 റണ്‍സാണ് ഇന്ത്യ നേടിയത്.
153 പന്തില്‍ 12 സിക്സറും 13 ബൗണ്ടറികളുമാണ് രോഹിത് ശര്‍മ്മ അടിച്ചുയര്‍ത്തിയത്. കൂടെ, ശ്രേയസ് അയ്യര്‍ (88), ശിഖര്‍ ധവാന് (68) എന്നിവരും മികച്ച ഫോമിലായിരുന്നു.
ടോസ് നഷ്ടപ്പെട്ടെങ്കിലും ബാറ്റിന് അവസരം ലഭിച്ച ഇന്ത്യയ്ക്ക് ശിഖര്‍ ധവാന്- രോഹിത് ശര്‍മ്മ സഖ്യമാണ് മികച്ച തുടക്കമിട്ടു കൊടുത്തത്. ഇരുവരും ചേര്‍ന്ന് 115 റണ്‍സെടുത്തു. ധവാനു പുറത്തായതോടെ ക്രീസിലിറങ്ങിയ ശ്രേയസും രോഹിത്തിനൊപ്പം കസറി. 70 പന്തില്‍ 88 റണ്‍സാണ് ശ്രേയസ് എടുത്തത്.
ധര്‍മശാലയിലെ ആദ്യ ഏകദിനത്തില്‍ മത്സരത്തിന്റെ സമസ്ത മേഖലയിലും ഇന്ത്യ തകര്‍ന്നുപോയിരുന്നു. ബാറ്റ്സ്മാന്മാരുടെ പരാജയമായിരുന്നു ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിങ് ധോണിയുടെ പ്രകടനമില്ലായിരുന്നെങ്കില്‍ ഇന്ത്യ 50 റണ്‍സില്‍ താഴെ ഒതുങ്ങിയേനെ. വെറും 112 റണ്‍സ് മാത്രമെടുത്ത ഇന്ത്യയെ ശ്രീലങ്ക ഏഴു വിക്കറ്റിന് കീഴ്പ്പെടുത്തിയിരുന്നു.
Comments are closed for this post.