സമകാലിക ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും മികച്ച താരങ്ങളില്‍ പെടുന്നവരാണ് മെസിയും റൊണാള്‍ഡോയും. ഇതില്‍ ആരാണ് മികച്ചതെന്ന് ചോദ്യം പതിറ്റാണ്ടുകളായി ഫുട്‌ബോള്‍ ലോകത്ത് സജീവ ചര്‍ച്ചാ വിഷയമാണ്. ഫുട്‌ബോള്‍ വിദഗ്ധര്‍ മുതല്‍ ആരാധകര്‍ വരെ ഇവരില്‍ ആരാണ് മികച്ച താരം എന്ന കാര്യത്തില്‍ ഇരു ചേരികളിലായി നിലയുറപ്പിച്ചിരിക്കുകയാണ്.എന്നാലിപ്പോള്‍ മെസിയോ റൊണാള്‍ഡോയോ ആരാണ് മികച്ച താരം എന്ന ചോദ്യത്തിന് തന്റെ അഭിപ്രായം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബ്രസീലിന്റെ യുവ സൂപ്പര്‍ താരമായ റോഡ്രിഗോ.
‘മെസിയോ റൊണാള്‍ഡോയോ മികച്ചതെന്നോ? റൊണാള്‍ഡോ തന്നെ,’ റോഡ്രിഗോ മഡ്രിഡ് സോണിനോട് പറഞ്ഞു.റയല്‍ മഡ്രിഡിനായി ബൂട്ട് അണിയുന്ന റോഡ്രിഗോ, 2019ല്‍ ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസില്‍ നിന്നാണ് റയലിലേക്ക് എത്തിയത്. 45 മില്യണ്‍ യൂറോക്കായിരുന്നു, ട്രാന്‍സ്ഫര്‍ നടന്നത്. റയലിനായി 165 മത്സരങ്ങളില്‍ ജേഴ്‌സിയണിഞ്ഞ റോഡ്രിഗോ 37 ഗോളുകളും 32 അസിസ്റ്റുകളുമാണ് സ്വന്തമാക്കിയത്. റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറിയതിന് ശേഷമാണ് താരം റോഡ്രി റയലിലേക്ക് എത്തിയത്.
Content Highlights:rodrygo chooses cristiano ronaldo over lionel messi
Comments are closed for this post.