2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കുട്ടികളെ പഠിപ്പിക്കാന്‍ ‘കീക്കോ മാഷ് ‘

 

ചൈനയില്‍ അധ്യാപകരായി റോബോട്ടുകള്‍

 

ബെയ്ജിങ്: ചൈനയിലെ നഴ്‌സറികളില്‍ കുട്ടികള്‍ വലിയ ത്രില്ലിലാണ്, കാരണം ടീച്ചര്‍ മാറിയിരിക്കുന്നു. അതു മാത്രമല്ല പ്രത്യേകത, ഈ ടീച്ചര്‍ വെറും ടീച്ചറല്ല, കീക്കോ എന്നു പേരുള്ള ടീച്ചര്‍ മനുഷ്യനല്ല, റോബോട്ടാണ്, റോബോട്ട്!
60 സെന്റീമീറ്റര്‍ മാത്രം ഉയരമുള്ള അധ്യാപക റോബോട്ടിനു മുഖവും കുട്ടികളെ പഠിപ്പിക്കുന്നതിനായി സ്‌ക്രീനുമുണ്ട്. ചെറിയ ചെറിയ കണക്കുകള്‍ നല്‍കിയും കഥകള്‍ പറഞ്ഞും അവ കുട്ടികളെ കൈയിലെടുക്കുന്നുമുണ്ട്.
ക്ലാസുകള്‍ റെക്കോര്‍ഡ് ചെയ്യാനും മറ്റുമുള്ള സൗകര്യങ്ങള്‍ക്കായി കാമറകള്‍, വോയസ് റെക്കോര്‍ഡര്‍, സെന്‍സര്‍ തുടങ്ങിയവ ഈ റോബോട്ടുകളുടെ ശരീരത്തിലുണ്ട്. ചോദ്യങ്ങള്‍ ചോദിച്ചാല്‍ ഉടനടി ഉത്തരം പറയാനുള്ള ശേഷിയും ഇവയ്ക്കുണ്ട്. കുട്ടികളെ പഠനത്തിലേക്കു നയിക്കുന്നതിന് ഈ റോബോട്ടുകള്‍ വളരെ ഉപകാരപ്പെടുമെന്നാണ് ചൈനയിലെ നഴ്‌സറി അധികൃതരുടെ വാദം.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.