2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഇത്തവണ കാസ്സീ നടന്നില്ല; 100 മീറ്റര്‍ ഓടിയെത്തിയത് 24.73 സെക്കന്റില്‍; പിറന്നത് പുതുചരിതം

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഒറിഗോണ്‍ സ്‌റ്റേറ്റ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത റോബോട്ട് 100 മീറ്റര്‍ ദൂരം 24.73 സെക്കന്റില്‍ ഫിനിഷ് ചെയ്തു. കാസ്സീ എന്നാണ് ഈ മെക്കനൈസ്ഡ് സ്പ്രിന്റര്‍ക്ക് സര്‍വകലാശാല നല്‍കിയ പേര്. സ്റ്റാര്‍ട്ടിങ് മുതല്‍ അവസാനം വരെ വീഴ്ചയൊന്നുമില്ലാതെ കാസ്സീ ഓടിയെത്തി ഗിന്നസ് വേള്‍ഡ് റെക്കോഡ് കുറിച്ചു.

കൃത്രിമ കാലുകളില്‍ ഓടി ഇത്രയും വേഗത്തില്‍ ഫിനിഷ് ചെയ്യുന്ന ആദ്യ റോബോട്ടാണിത്. പൂര്‍ണമായും അന്ധനായ കാസ്സീ കാമറയോ സെന്‍സറുകളോ ശരീരത്തില്‍ ഘടിപ്പിക്കാതെയാണ് റെക്കോഡ് നേട്ടം കൈവരിച്ചതെന്ന് സര്‍വകലാശാല പത്രക്കുറിപ്പില്‍ അറിയിച്ചു.

നേരത്തേ 2021ല്‍ കാസ്സീ അഞ്ച് കിലോമീറ്റര്‍ 53 മിനിറ്റ് കൊണ്ട് നടന്നുതീര്‍ത്തിരുന്നു. 2017ലാണ് കാസ്സീയുടെ പിറവി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് കാസ്സീയുടെ നീക്കങ്ങള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News