
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വിവാഹസംഘം സഞ്ചരിച്ച വാഹനം ബോംബ് സ്ഫോടനത്തില്‍ തകര്‍ന്ന് 11 പേര് കൊല്ലപ്പെട്ടു. തലസ്ഥാന നഗരിയായ കാബൂളിന് സമീപത്തെ ലോഗര്‍ പ്രവിശ്യയിലാണ് സ്ഫോടനം നടന്നത്.
വിവാഹാഘോഷം കഴിഞ്ഞ് മടങ്ങിവരവേയാണ് അക്രമണമുണ്ടായത്. സ്ഫോടനത്തില്‍ മരിച്ചവരില്‍ അഞ്ച് സ്ത്രീകളും അഞ്ചു കുട്ടികളും ഉള്‍പ്പെടും. ഒരു സ്ത്രിയും രണ്ടു പുരുഷന്മാര്ക്കും പരുക്കേറ്റു. റോഡിനരികില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിയത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു ഭീകരസംഘടനയും ഏറ്റെടുത്തിട്ടില്ല.
Comments are closed for this post.