2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

റിസാന്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് റീടെയില്‍ മേഖല വ്യാപിപ്പിക്കുന്നു; പുതിയ ഷോറൂം ഷാര്‍ജ സഫാരി മാളില്‍ നവം.10ന് തുറക്കും

ചലച്ചിത്ര താരങ്ങളായ ഷെയ്ന്‍ നിഗമും മഹിമാ നമ്പ്യാരും ഉദ്ഘാടനം ചെയ്യും.

8 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ഗ്രൂപ്പിന് യുഎഇയില്‍ 7 ഷോറൂമുകള്‍.  2023 അവസാനത്തോടെ 3 രാജ്യങ്ങളില്‍ കൂടി പ്രവര്‍ത്തനമാരംഭിക്കും.

ദുബായ്: യുഎഇയിലെ ഗോള്‍ഡ് ബുള്ള്യന്‍, ഹോള്‍ സെയില്‍ ആഭരണ വ്യവസായ രംഗത്തെ മുന്‍നിര സ്ഥാപനങ്ങളിലൊന്നായ റിസാന്‍ ജ്വല്ലറി റീടെയില്‍ മേഖലയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ദേര വിന്‍ഡ്ഹാം ഹോട്ടലില്‍ നടന്ന പുതിയ ബ്രാന്റ് ഐഡന്റിറ്റി സമാരംഭ ചടങ്ങോടെയായിരുന്നു ഇതിന്റെ പ്രഖ്യാപനമായത്. കൈസാന്‍ ഗ്രൂപ് ചെയര്‍മാന്‍ ഷനൂബ് മഹത്തായ ഈ പരിവര്‍ത്തന യാത്ര സംബന്ധിച്ച തന്റെ ചിന്തകളും ഉള്‍ക്കാഴ്ചകളും പങ്കു വെച്ചുകൊണ്ട് ബ്രാന്റിന്റെ പുതിയ ഐഡന്റിറ്റി പ്രകാശനം ചെയ്തു.
കമനീയമായ ആഭരണ കരകൗശലത്തിന്റെ രണ്ടു പതിറ്റാണ്ടും കടന്ന് ബുള്ള്യന്‍ വ്യവസായത്തില്‍ അതിന്റെ നല്ല മനസ് നിലനിര്‍ത്തി, ഉപയോക്താക്കള്‍ക്ക് റീടെയിലില്‍ ചാരുതയേറിയ ആഭരണങ്ങള്‍ വാഗ്ദാനം ചെയ്ത് മുന്നേറാനൊരുങ്ങുകയാണ് റിസാന്‍ ജ്വല്ലറി. ഇതുമായി ബന്ധപ്പെട്ടുള്ള പുതിയ ഷോറൂം നവംബര്‍ 10ന് ഷാര്‍ജ സഫാരി മാളില്‍ ചലച്ചിത്ര താരങ്ങളായ ഷെയ്ന്‍ നിഗമും മഹിമാ നമ്പ്യാരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. റാസല്‍ഖെമയിലെ പുതിയ ഷോറൂം പുതുവര്‍ഷത്തിന് മുന്‍പായും ആരംഭിക്കും.
പ്രതിവര്‍ഷം 30 ടണ്ണിലധികം ശേഷിയുള്ള ഷാര്‍ജയിലെ ഓറിസ് റിഫൈനറി ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഓറിസ് ബ്രാന്റിന്റെ യുഎഇയില്‍ നിര്‍മിച്ച ഗോള്‍ഡ് കോയിനുകള്‍, തോല, കിലോ ബാറുകള്‍ റിസാന്‍ ഷോറൂമുകളില്‍ നിന്നും പ്രത്യേക നിരക്കില്‍ ഇപ്പോള്‍ വാങ്ങാം. കസ്റ്റമൈസ്ഡ് ഡയമണ്ട് ആഭരണങ്ങളുടെ മേത്തരം ബ്രാന്റായ എക്യു ഡയമണ്ട്‌സും ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നു. തങ്ങളുടെ ആഭരണങ്ങള്‍ രൂപകല്‍പന ചെയ്യാനും പേഴ്‌സനലൈസ് ചെയ്യാനും ഉപയോക്താക്കള്‍ക്ക് എക്യു ഡയമണ്ട്‌സ് സവിശേഷ അവസരം പ്രദാനം ചെയ്യുന്നു.
8 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ഗ്രൂപ്പിന് യുഎഇയില്‍ നിലവില്‍ 7 ഷോറൂമുകളുണ്ട്. 2023 അവസാനത്തോടെ 3 രാജ്യങ്ങളില്‍ കൂടി പ്രവര്‍ത്തനമാരംഭിക്കുന്നതാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.